പാലാ: ആരോഗ്യ വകുപ്പിൻ്റെ 2025 ലെ സംസ്ഥാന കായകൽപ് അവാർഡിൽ പാലാ കെ.എം.മാണി സ്മാരക ജനറൽ ആശുപത്രി കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനവും കമന്റേഷൻ അവാർഡിൽ കേരളത്തിലെ നാലാം സ്ഥാനവും കരസ്ഥമാക്കി.
2024 -ൽ കമന്റേഷൻ അവാർഡ് കരസ്ഥമാക്കിയ പാലാ ജനറൽ ഹോസ്പിറ്റൽ ഇപ്രാവശ്യം വളരെ ഉയർന്ന ഗ്രേഡോടെ കോട്ടയം ഡിസ്ട്രിക്റ്റിൽ നിന്നും തിരഞ്ഞെടു ക്കപ്പെട്ട ഏക ജനറൽ ഹോസ്പിറ്റൽ ആയി അഭിമാനകരമായ നേട്ടമാണ് പാലാ കെ.എം.മാണി സ്മാരക ജനറൽ ആശുപത്രി നേടിയിരിക്കുന്നതെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ നഗരസഭാദ്ധ്യക്ഷൻ തോമസ് പീറ്ററും ആശുപത്രി സൂപ്രണ്ട് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. ടി.പി.അഭിലാഷും പറഞ്ഞു.നിരവധിയായ ഘടകങ്ങൾ പരിശോധിച്ചാണ് അവാർഡിന് പരിഗണിച്ചത്.
ആശുപത്രിയിലെ വിവിധ ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരും മുഴുവൻ ആരോഗ്യ പ്രവർത്തകരുടേയും പ്രതിബന്ധതയോടെയുള്ള കൂട്ടായ പ്രയത്നത്തിൻ്റെ ഫലമാണിതെന്ന് അവർ പറഞ്ഞു. വലിയ രോഗീസൗഹൃത വികസന പദ്ധതികളാണ് ഈ വർഷം നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.