Subscribe Us



കോൺഗ്രസ് ക്രിസ്ത്യൻ സഖ്യം നിയമവിരുദ്ധ മതപരിവർത്തന സംഘത്തെ സംരക്ഷിക്കുന്നത് നിർത്തണം: വി എച്ച് പി

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ ഗോത്രങ്ങളുടെ നിയമവിരുദ്ധ മതപരിവർത്തന കേസ് പുറത്തുവന്നതിനുശേഷം, കോൺഗ്രസ് ക്രിസ്ത്യൻ കൂട്ടുകെട്ട് മനുഷ്യക്കടത്തിൽ ഉൾപ്പെട്ട രണ്ട് കന്യാസ്ത്രീകളെയും അവരുടെ മറ്റൊരു കൂട്ടാളിയെയും സംരക്ഷിക്കുകയും നിയമത്തിന്റെ പിടിയിൽ നിന്ന് അവരെ മോചിപ്പിക്കാൻ ശ്രമിക്കുകയും  ചെയ്യുന്നത്  അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിൻ അഭിപ്രായപ്പെട്ടു. 

ഛത്തീസ്ഗഢിലെ നാരായൺഗഢിൽ രണ്ട് കന്യാസ്ത്രീകൾക്കൊപ്പം മൂന്ന് ആദിവാസി പെൺകുട്ടികളെ  സംശയാസ്പദമായരീതിയിൽ പ്രാദേശിക പൗരന്മാർ കാണുകയും ദുർഗ് റെയിൽവേ സ്റ്റേഷനിൽ പോലീസിനെ വിളിക്കുകയും തുടർന്ന് മനുഷ്യക്കടത്ത്, നിയമവിരുദ്ധ മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് രണ്ട് കന്യാസ്ത്രീകളെയും പിടികൂടുകയും ചെയ്തു. ഈ ആരോപണങ്ങൾ ഇതാദ്യമായല്ല ഉന്നയിക്കപ്പെട്ടത്. മുമ്പും പലതവണ സഭയ്‌ക്കെതിരെ നിയമവിരുദ്ധ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 2018 ൽ റാഞ്ചിയിലെ നിർമ്മൽ ഹൃദയ് ആശ്രമത്തിൽ നിന്ന് 280 കുട്ടികളെ കാണാതായെന്ന വാർത്ത പുറത്തുവന്നിരുന്നു .

സേവനത്തിന്റെ മറവിൽ സഭ  നിയമവിരുദ്ധ മതപരിവർത്തനം ഉൾപ്പെടെ  നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ മുൻകാലങ്ങളിലും നടത്തിയിട്ടുണ്ട്. അവരുടെ കുറ്റകൃത്യങ്ങൾ  പിടിക്കപ്പെടുമ്പോഴെല്ലാം ഹിന്ദു സംഘടനകൾ അവരെ മനപൂർവ്വം പ്രതികളാക്കിയതായി സഭ എപ്പോഴും ആരോപിച്ചിട്ടുണ്ട്. എന്നാൽ  ആഭ്യന്തര മന്ത്രാലയം അവരുടെ തെറ്റായ ആരോപണങ്ങൾ അന്വേഷിക്കുകയും ഹിന്ദു സംഘടനകൾക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും കുറ്റകൃത്യങ്ങളിൽ സഭ തന്നെ പങ്കാളിയാണെന്ന് കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്‌ .

സഭ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പിടിക്കപ്പെടുമ്പോഴെല്ലാം, മുഴുവൻ ഹിന്ദു വിരുദ്ധ ശക്തികളും  അവർക്ക് അനുകൂലമായി നിലകൊള്ളുന്നുവെന്ന് ഡോ. ജെയിൻ പറഞ്ഞു. രാഹുൽ ഗാന്ധി, വേണുഗോപാൽ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ എന്നും അവർക്കൊപ്പം ആണ് നിൽക്കുന്നത്. ഇന്നലെ പാർലമെന്റ് വളപ്പിൽ ഈ കുറ്റാരോപിതരായ കന്യാസ്ത്രീകളെ അനുകൂലിച്ച് ചില കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചതുമാത്രമല്ല, കേരളത്തിൽ നിന്നുള്ള ചില എംപിമാരും രാഷ്ട്രീയക്കാരും ഈ മതപരിവർത്തന, മനുഷ്യക്കടത്ത് പ്രതികൾക്കൊപ്പം നിന്നുകൊണ്ട് റായ്‌പൂരിലേക്കു പോയി  അവരെ മോചിപ്പിക്കാൻ ഛത്തീസ്ഗഡ് സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.  

കന്യാസ്ത്രീകളും പുരോഹിതന്മാരും പരമ്പരാഗത വസ്ത്രം ഉപേക്ഷിച്ച് സാധാരണ വസ്ത്രങ്ങളിൽ സഞ്ചരിക്കണമെന്ന സഭയിലെ ഒരു ബിഷപ്പിന്റെ പ്രസ്താവനയെക്കുറിച്ച്, ഡോ. ജെയിൻ ചോദിച്ചത്  എന്തുകൊണ്ടാണ് അവർ അവരുടെ ഐഡന്റിറ്റി മറയ്ക്കാൻ ആഗ്രഹിക്കുന്നത് എന്നാണ് ? അവരുടെ മനസ്സിൽ കള്ളമുള്ളതു കൊണ്ടും,   മനസ്സിൽ പാപമുള്ളതു കൊണ്ടുമാണ്  അവർ സ്വന്തം ഐഡന്റിറ്റി മറയ്ക്കാൻ ശ്രമിക്കുന്നത്. നിയമവിരുദ്ധമായ മതപരിവർത്തനങ്ങളിൽ നിന്നും സേവനത്തിന്റെ മറവിൽ നടക്കുന്ന മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും സ്വയം പിന്മാറാൻ  ഞങ്ങൾ അവർക്കു  മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. എന്നാൽ മതം പിന്തുടരാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്.

അവർ പള്ളിയിൽ പോകണം ആരും അവരെ തടയുന്നില്ല, എന്നാൽ മതപരിവർത്തനത്തിനായി അവർ ഹിന്ദു സെറ്റിൽമെന്റ കോളനികളിലേക്ക് എന്തിനാണ് പോകണമെന്ന് അവരുടെ പ്രവർത്തകരെ നിർബന്ധിക്കുന്നത്,  സേവനത്തിന്റെ മറവിൽ അവർ എന്തിനാണ് മതപരിവർത്തനം നടത്തുന്നത്, മുസ്ലീം സെറ്റിൽമെന്റുകളിൽ മതപരിവർത്തനം നടത്താൻ ശ്രമിച്ചാൽ ഫലം കാണുമെന്ന് ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഹിന്ദുക്കൾ ലിബറലുകളാണ്, പക്ഷേ അതിനർത്ഥം അവർ അവരുടെ സമൂഹത്തിലെ ആളുകളെ നിയമവിരുദ്ധമായി മതപരിവർത്തനം ചെയ്യാൻ അനുവദിക്കുമെന്നും അവരുടെ പെൺകുട്ടികളുടെയും  സ്ത്രീകളുടെയും ഇടയിൽ  ഇത്തരം അനാചാരം പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കുമെന്നും അർത്ഥമാക്കുന്നില്ല.

കേരളത്തിലെ ജനങ്ങൾ അവിടെ  നിന്ന് വരുന്ന കന്യാസ്ത്രീകളോട് അവർക്കു അവരുടെ മതം പിന്തുടരാം എന്നാൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ മനുഷ്യക്കടത്തിലോ ഏർപ്പെടരുതെന്നു പറയണമെന്ന് അദ്ദേഹം പറഞ്ഞു. അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാരണം, അവർ കേരളത്തിന്റെ മഹത്തായ സംസ്കാരത്തെ ചോദ്യം ചെയ്യുന്നതായി കാണുന്നു. അവിടത്തെ നേതാക്കൾ അവർക്ക് അനുകൂലമായി നിൽക്കരുത്.

ഇന്ത്യയിലെ എല്ലാ രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവർത്തകരും ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സഭയിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നമ്മുടെ പെൺകുട്ടികളും സമൂഹവും മറ്റ് നിരപരാധികളായ ഹിന്ദുക്കളും അവരുടെ ദുഷ്ട ഗൂഢാലോചനകൾക്ക് ഇരയാകാതിരിക്കാൻ മതപരിവർത്തനത്തിനെതിരെ ഒരു കേന്ദ്ര നിയമം നിർമ്മിക്കണമെന്ന് ഞങ്ങൾ വീണ്ടും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

Post a Comment

0 Comments