Subscribe Us



അജ്ഞാത വീഡിയോകോൾ പെട്ടുപോകരുത് വിട്ടുകളയണമെന്ന് കേരളാ പോലീസ്

അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കാതിരിക്കണമെന്നും 
പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ നിരാകരിക്കണമെന്നും കേരളാ പോലീസ്

വാട്സ് ആപ്, മെസഞ്ചർ, മറ്റ് ആപ്പുകൾ  തുടങ്ങിയവയിലൂടെ  വരുന്ന പരിചയമില്ലാത്ത വീഡിയോ കാൾ അറ്റൻഡ് ചെയ്യുമ്പോൾ  മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയും പണം കൊടുത്തില്ലെങ്കിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മോർഫ് ചെയ്ത ന്യൂഡ്  വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നത് ഓൺലൈൻ തട്ടിപ്പുരീതികളിൽ ഒന്നാണ്.  സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ,  ചിലരെങ്കിലും  മാനഹാനി ഭയന്ന്  തട്ടിപ്പുകാർക്ക് വഴങ്ങും. 

അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കാതിരിക്കുക. 

പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ നിരാകരിക്കുക.

Post a Comment

0 Comments