പാലാ: മീനച്ചിൽ താലൂക് എൻ.എസ്.എസ് കരയോഗയൂണിയൻ 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എൻഎസ്എസ് യൂണിയൻ ആഡിറ്റോറിയത്തിൽ വെച്ച് പ്രതിഭാ സംഗമം 2025 എന്ന പേരിൽ SSLC,+2,ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ യൂണിയനിൽ പ്രവർത്തിക്കുന്ന കരയോഗങ്ങളിലെ ബാലസമാജ അംഗങ്ങൾ ആയിട്ടുള്ള വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനുവേണ്ടിയുള്ള ഒരു യോഗം സംഘടിപ്പിക്കുന്നതായി എൻഎൻഎൻ യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
മീനച്ചിൽ താലൂക് എൻഎസ്എസ് യൂണിയൻ ചെയർമാൻ മനോജ് ബി നായരുടെ അധ്യക്ഷതയിൽ കൂടുന്ന പ്രതിഭാ സംഗമം 2025 ന്റെ ഉദ്ഘാടനം എൻഎസ്എസ് കോളേജ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും ,ചങ്ങനാശേരി എൻഎസ്എസ് ഹിന്ദുകോളേജ് മുൻ പ്രിൻസിപ്പലും ആയിരുന്ന പ്രൊഫ,ഡോ.സുജാത നിർവ്വഹിക്കും.ഓപ്പറേഷൻ സിന്ദൂറിൽ പങ്കാളിയായ അശ്വിൻ പി നായർ.യുവ സാഹിത്യകാരി അനഘ ജെ കോലത്ത് തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും,
തുടർന്ന് SSLCക്കും +2 വിനും എല്ലാ വിഷയങ്ങൾക്കും A +നേടിയവരെയും ,ഡിഗ്രി കോഴ്‌സുകളിൽ റാങ്ക് നേടിയവരെയും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് ലഭിച്ചവരെയും യോഗത്തിൽ ഡോ.സുജാത അനുമോദിക്കും,കൂടാതെ അനുമോദനം ഏറ്റുവാങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും ചന്ദനതൈ നൽകുവാനും യൂണിയൻ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതായി പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ മീനച്ചിൽ എൻഎസ്എസ് യൂണിയൻ ചെയർമാൻ മനോജ് ബി നായർ (ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ) യൂണിയൻ സെക്രട്ടറി എംഎസ് രതീഷ് കുമാർ.എൻ ഗോപകുമാർ യൂണിയൻ കമ്മിറ്റി അംഗം (കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറി) തുടങ്ങിയവർ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.