Subscribe Us



പാലാ പിഴക് സ്വദേശി തൈമുറിയിൽ ടി എം സെബാസ്റ്റ്യനെ കൊട്ടാരമറ്റം ബസ് സ്റ്റാൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലാ: കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാന്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടയാൾ പിഴക് സ്വദേശി തൈമുറിയിൽ ടി എം സെബാസ്റ്റ്യനാണെന്ന് തിരിച്ചറിഞ്ഞു. നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഭാഗത്തായാണ് ഇയാളെ  മരിച്ച നിലയിൽ  കണ്ടെത്തിയത്.

കാക്കി ഷർട്ടും നീല കള്ളിമുണ്ടുമാണ് വേഷം. തൊട്ടടുത്ത് ചോറും പൊതിയുമുണ്ടായിരുന്നു. ചോറിൻ്റെ ചൂട് മാറിയിട്ടില്ലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

രാവിലെ ജോലിക്ക് പോകാനായി എത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments