Subscribe Us



പാലാ മരിയൻ മെഡിക്കൽ സെൻ്ററിലെ ഫിസിഷ്യൻ ഡോ സിറിയക് തോമസിൻ്റെ മാതാവ് റോസമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ - 85) നിര്യാതയായി

പാലാ: പാലാ മരിയൻ മെഡിക്കൽ സെൻ്ററിലെ ഫിസിഷ്യൻ ഡോ സിറിയക് തോമസിൻ്റെ മാതാവും തിടനാട് ഐക്കര വീട്ടിൽ പരേതനായ ഡോ എ കെ തോമസിൻ്റെ ഭാര്യ റോസമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ - 85) നിര്യാതയായി.
പരേത ചങ്ങനാശ്ശേരി പായിക്കാട്ട് (ചമ്പക്കുളവൻ ) കുടുംബാംഗമാണ്.

സംസ്കാര ശുശ്രുഷകൾ നാളെ (30/07/2025, ബുധൻ) ഉച്ചകഴിഞ്ഞു 2മണിക്ക് പാലായിൽ ഉള്ള ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 3 മണിക്ക് ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവിന്റെ കർമികത്വത്തിൽ തിടനാട് സെൻ്റ് ജോസഫ് പള്ളിയിൽ  സംസ്കരിക്കുന്നതും ആണ്. 

മക്കൾ: ലിസ മാത്യു, ഡോ സിറിയക് തോമസ് ( മരിയൻ സെൻ്റർ,പാലാ), ജിറ്റി.

മരുമക്കൾ: പ്രൊഫ.ജേക്കബ്ബ് മാത്യു, മാപ്പിളശ്ശേരി,ചമ്പക്കുളം, റോജി ചേർക്കോട്ട് ആരക്കുഴ, ജോയി ചന്ദ്രൻകുന്നേൽ, നീലൂർ.

ഭൗതികശരീരം ഇന്ന് (29/07/2025) വൈകിട്ട് 5 ന് അരുണാപുരം ഊരാശാല സൺസ്റ്റാർ കൺവെൻഷൻ സെന്ററിന് സമീപമുള്ള ഡോ സിറിയക്കിന്റെ വസതിയിൽ കൊണ്ടുവരുന്നതും നാളെ ഉച്ചക്ക് 2 മണിവരെ പൊതുദർശനം ഉണ്ടായിരിക്കുന്നതുമാണ്.

Post a Comment

0 Comments