പാലാ: ഛത്തീസ്ഗഢിൽ അന്യായമായി അറസ്റ്റ് ചെയ്തു കന്യാസ്ത്രീമാരെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചു ഡി വൈ എഫ് ഐ പാലാ ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കൊട്ടാരമറ്റത്തു നിന്നും പാലാ കുരിശുപള്ളി ജംഗ്ഷനിലേക്ക് നടത്തിയ മാർച്ചും യോഗവും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ ബി മഹേഷ് ചന്ദ്രൻ , ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് അന്ത്രയോസ് , ഡി വൈ എഫ് ഐ പാലാ ബ്ലോക്ക് സെക്രട്ടറി അഡ്വ എൻ ആർ വിഷ്ണു , സി പി ഐ (എം) പാലാ ഏരിയ സെക്രട്ടറി സഖാവ് സജേഷ് ശശി, പാലാ ബ്ലോക്ക് പ്രസിഡന്റ് ആതിര സാബു, ബ്ലോക്ക് ട്രെഷറർ രഞ്ജിത് സന്തോഷ് എന്നിവർ സംസാരിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.