Subscribe Us



എൻ എസ് എസ് നേതാവും മുൻ കൗൺസിലറുമായ സി പി ചന്ദ്രൻനായർ നിര്യാതനായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ


പാലാ: മുരിക്കുംപുഴ ചൊള്ളാനിക്കൽ സി പി ചന്ദ്രൻ നായർ (76) നിര്യാതനായി. ഇന്ന് (17- 1 - 2026 ശനി) രാവിലെ 9.32 ന് അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.  പാലാ നഗരസഭയിൽ ദീർഘനാൾ കൗൺസിലറായിരുന്നു. എൻ എസ് എസ് ഡയറക്ടർ ബോർഡംഗവും മീനച്ചിൽ താലുക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റുമായിരുന്നു. പാലായിലെ പ്രമുഖമായ  ആധാരം എഴുത്തു ഓഫീസ് ഉടമയുമായിരുന്നു.
മക്കൾ : 
ലത , സ്മിത , ലക്ഷ്മി
മരുമക്കൾ :
സാജു കമലാലയം , (കണിച്ചുകുളങ്ങര , ചേർത്തല)
മനോജ് പുളിക്കകണ്ടം , (പാലാ)
സനോജ് , കൊല്ലംപറമ്പിൽ, (കൂരോപ്പട )

സംസ്കാരം നാളെ രാവിലെ  (18 - 01 - 2026 ഞായർ ) പാലാ മുരിക്കുംപുഴ , ചൊള്ളാനിക്കൽ വീട്ടുവളപ്പിൽ നടക്കും.

Post a Comment

0 Comments