പൈക: പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മാത്തച്ചൻ കുരുവിനാന്നേലിൻ്റെ പേര് നൽകണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. സാമൂഹിക ആരോഗ്യകേന്ദ്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ കേന്ദ്രത്തിൻ്റെ ആവശ്യത്തിനായി കോടികൾ വിലമതിക്കുന്ന സ്ഥലം വിട്ടുകൊടുത്തത് മാത്തച്ചൻ കുരുവിനാക്കുന്നേൽ ആണ്. സാമൂഹ്യ ഉത്തരവാദിത്വമുള്ള ഇത്തരം പൊതുപ്രവർത്തകരെ ആദരിക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണെന്നും മാണി സി കാപ്പൻ പറഞ്ഞു. കെ എം മാണിയുടെ കാലത്ത് 2017ൽ നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് പണികൾ നിലച്ചു പോയിരുന്നു. തൻ്റെ കാലത്ത് പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും എം എൽ എ പറഞ്ഞു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.