Subscribe Us



പാലാ സെൻ്റ് തോമസ് കോളജിൽ സഹപാഠി വിദ്യാർത്ഥിനിയെ കഴുത്തറത്തു കൊലപ്പെടുത്തി

പാലാ:പാലാ സെൻ്റ് തോമസ് കോളജിൽ സഹപാഠി വിദ്യാർത്ഥിനിയെ കഴുത്തറത്തു കൊലപ്പെടുത്തി. പരീക്ഷയ്ക്കെത്തിയപ്പോഴായിരുന്നു കൊലപാതകം. തലയോലപ്പറമ്പ് കളപ്പുരയ്ക്കൽ സ്വദേശിനിയായ നിധിനാമോളാണ് കൊല്ലപ്പെട്ടത്. 
 പ്രതി അഭിഷേക് ബൈജു 
പ്രതി സഹപാഠിയും കൂത്താട്ടുകുളം സ്വദേശിയുമായ ഉപ്പനയിൽ പുത്തൻപുരയിൽ ബൈജുവിൻ്റെ മകൻ അഭിഷേക് ബൈജുവിനെ വിദ്യാർത്ഥികളും കോളജ് അധികൃതരും ചേർന്നു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
മൂർച്ചയേറിയ ബ്ലേഡ് പോലുള്ള ആയുധം ഉപയോഗിച്ചു കഴുത്തിൽ വരയുകയായിരുന്നു. പരുക്കേറ്റ വിദ്യാർത്ഥിനി തൽക്ഷണം മരണമടഞ്ഞു. പ്രണയനൈരാശ്യമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

Post a Comment

0 Comments