Subscribe Us



ഉഴവൂരിൻ്റെ പ്രിയ ഡോക്ടർ സിന്ധുമോൾ ജേക്കബ് പാരമ്പര്യത്തിൻ്റെ കരുത്തുമായി മോനിപ്പള്ളി ഡിവിഷനിൽ

ഉഴവൂർ: ഉഴവൂരിൻ്റെ പ്രിയപ്പെട്ട ഡോക്ടർ സിന്ധുമോൾ ജേക്കബ് ഇത്തവണ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മോനിപ്പള്ളി ഡിവിഷനിൽ ഇടതു സ്ഥാനാർത്ഥിയായി ജനവിധി തേടും.  

ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഉഴവൂർ ഗ്രാമപഞ്ചായത്തംഗം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീനിലകളിൽ പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തന പാരമ്പര്യത്തിൻ്റെ പിൻബലത്തിലാണ് സിന്ധുമോൾ ജേക്കബ് മത്സര രംഗത്തുള്ളത്. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചപ്പോൾ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്.

ഒട്ടേറെപ്പേർക്ക് നേട്ടമായിട്ടുള്ള ചിറയിൽക്കുളം ഹാപ്പിനെസ് പാർക്ക്, കണ്ണോത്തുകുളം ചിൽഡ്രൻസ് പാർക്ക്, വിവിധസ്ഥലങ്ങളിലെ വനിതഫിറ്റ്‌നെസ് സെന്ററുകൾ, ഡോ.കെ.ആർ നാരായണൻ ആശുപത്രിയിലെ ദന്തരോഗവിഭാഗം ഡയാലിസിസ് യൂണിറ്റ്, സർജറി വിഭാഗം എന്നിവയുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ, റോഡുകളുടെ നവീകരണം, ഗ്രന്ഥശാലകൾക്കുള്ള സഹായം, ശുദ്ധജലപദ്ധതികൾ, വഴിയോരവിശ്രമകേന്ദ്രം എന്നിങ്ങനെ കഴിഞ്ഞനാളുകളിൽ നടപ്പിലാക്കാനായ ഒട്ടേറെ വികസനപദ്ധതികളുണ്ട്. 

വികസന കാഴ്ചപ്പാടോടുകൂടിയ പ്രവർത്തനങ്ങൾ സിന്ധുമോളെ വേറിട്ടു നിർത്തുന്നു. നാടിൻ്റെ വികസനത്തിനായി വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകൾ രാഷ്ട്രീയ എതിരാളികളാൽ പോലും അംഗീകരിക്കപ്പെട്ടുവെന്നതും നിസാര കാര്യമല്ല. ജനങ്ങൾ നൽകിയ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധ്യമുള്ള സിന്ധുമോൾ നാടിൻ്റെ വികസനത്തിനായി അവകാശങ്ങൾ അധികാര കേന്ദ്രങ്ങളിൽ നിന്നും  പിടിച്ചു വാങ്ങാനും മുന്നിട്ടിറങ്ങാറുണ്ട്. ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപാടുകളിലൂടെ രാഷ്ട്രീയത്തിനതീതമായ പ്രവർത്തനങ്ങൾ നാടിനു മുതൽകൂട്ടാകുകയാണ്. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം വിവിധ സാംസ്കാരിക പ്രവർത്തനങ്ങളിലും ഡോ സിന്ധുമോൾ പതിറ്റാണ്ടുകളായി പൊതുരംഗത്തെ നിറസാന്നിദ്ധ്യമാണ്. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എന്ന നിലയിലും മികച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങളുടെ കരുത്തും ജനവിശ്വാസത്തിൻ്റെ പിൻബലവും ഇത്തവണയും സിന്ധുമോൾക്കു തുണയാവുമെന്നതിൽ തർക്കമില്ല.

Post a Comment

0 Comments