പാലാ: കേരള കോൺഗ്രസ്ജോസഫ് വിഭാഗം നേതാവും ജനറൽ സെക്രട്ടറിയുമായ ജോസ് പാറേക്കാട്ട് കേരള കോൺഗ്രസ് - എമ്മിലേയ്ക്ക് . കെ എസ് സി കാലഘട്ടം മുതൽ പരമ്പരാഗത ജോസഫ് വിഭാഗത്തിൽ അടിയുറച്ച് നിന്ന ജോസ് പാറേക്കാട്ട് ഏതാനും നാളുകളായി കേരള കോൺഗ്രസിൽ സജീവമായിരുന്നില്ല.
കഴിഞ്ഞ പുനസംഘടനയിൽ ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി മീനച്ചിൽ പഞ്ചായത്തിൽ നിന്നുള്ള ഏക സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു പൂവരണി സ്വദേശിയായ ജോസ്.
കേരള കോൺഗ്രസ് മാണി - ജോസഫ് - ജോർജ് വിഭാഗങ്ങൾ ഒന്നായിരുന്ന സംയുക്ത കേരള കോൺഗ്രസിൽ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു.
അക്കാലത്ത് ബാർകോഴ ആരോപണത്തെ തുടർന്ന് ധനമന്ത്രി പദം രാജിവച്ച് പാലായിലേക്ക് ആദ്യമായെത്തിയ കെ എം മാണിസാറിന് പാലാ കുരിശുപള്ളി കവലയിൽ നല് കിയ സ്വീകരണത്തിൽ ജോസ് പാറേക്കാട്ട് നടത്തിയ തീപ്പൊരി പ്രസംഗം അണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു.
പരമ്പരാഗത ജോസഫ് വിഭാഗത്തിൽ മൂന്നര പതിറ്റാണ്ടു കാലമായി സജീവ സാന്നിധ്യമായിരുന്നു. കെ.എസ്.സി - ജെ യൂത്ത് ഫ്രണ്ട് - എന്നീ വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലും സംസ്ഥാന ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്നു. അടുത്തിടെ ജോസ് പാറേക്കാട്ട് കേരള കോൺഗ്രസ് എംമ്മിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ കേരള കോൺഗ്രസ് ചുമതലകളിൽ നിന്നും നീക്കം ചെയ്തതായി കേരള കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നാൽ തനിക്ക് ഇത്തരമൊരു
അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് ജോസ് വ്യക്തമാക്കിയിരുന്നു.
ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിച്ച് യഥാർത്ഥ കേരള കോൺഗ്രസായി മാറിയ മാതൃസംഘടനയിൽ ഉറച്ചുനിന്നു പ്രവർത്തിക്കാനാണ് തീരുമാനമെന്ന് ജോസ് പാറേക്കാടിൻറെയും കൂട്ടരുടെയും നിലപാട്.
മുമ്പു ജോസഫ് വിഭാഗത്തിൽ നിന്ന് ജോസ് പക്ഷത്തേക്ക് കൊഴിഞ്ഞുപോക്ക് നടന്നിരുന്നു. മറ്റ്മുതിർന്ന നേതാക്കൾ കേരള കോൺഗ്രസ് - എമ്മിലേയ്ക്ക് ചേരാൻ തയ്യാറാണെങ്കിലും ജോസ് കെ മാണി ഇവർക്ക് പച്ചക്കൊടി കാട്ടിയിട്ടില്ല അതിനിടയിലാണ് പാറേക്കാടന്റെ മാറ്റം.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.