Subscribe Us



എസ് പി എസ് സുരേഷ്കുമാറിന് ആറാം തവണയും പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ 2021 ലെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം 255 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്കാരപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കുറ്റാന്വോഷണത്തിലെ മികവിനാണ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ നൽകിവരുന്നത്.

മുൻ കോട്ടയം അഡീഷണൽ എസ്.പിയും നിലവിൽ ഹെഡ് ക്വാർട്ടേഴ്സ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയുമായ എസ് സുരേഷ് കുമാറിനും കോട്ടയം വെസ്റ്റ് എസ്എച്ച്ഓ അനൂപ് കൃഷ്ണയ്ക്കും ഇത്തവണ പുരസ്കാരത്തിളക്കമുണ്ട്. എസ്.പി എസ് സുരേഷ് കുമാർ ആറാം തവണയും ആർ.പി അനൂപ് കൃഷ്ണ മൂന്നാം തവണയുമാണ് ബാഡ്ജ് ഓഫ് ഓണർ കരസ്ഥമാക്കുന്നത്.



Post a Comment

0 Comments