Subscribe Us



കൊട്ടാരമറ്റത്തെ അനാശാസ്യകേന്ദ്രം ക്യാമറയിൽ കുടുങ്ങി

പാലാ: കൊട്ടാരമറ്റത്ത് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ  അനാശാസ്യ കേന്ദ്രം കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്ന ക്യാമറയിൽ കുടുങ്ങി. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് രാത്രി കാലത്തെ അനാസാശ്യം. ക്യാമറ പരിശോധിച്ചവർ അനാശാസ്യം കണ്ട് ഞെട്ടി. തങ്ങളുടെ സ്ഥാപനത്തിന് തൊട്ടടുത്താണ് സംഭവം. ക്യാമറ പിന്നോട്ടു പരിശോധിച്ചപ്പോൾ ആഴ്ചകളായി നടക്കുന്ന അനാശ്യാസമാണ് വെളിവായത്. നിരവധി ആളുകളാണ് വന്നു പോകുന്നതെന്നും ക്യാമറ ദൃശ്യങ്ങളിൽ വെളിപ്പെട്ടു. ശേഖരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കെട്ടിടത്തിലെ മറ്റു വാടകക്കാർ ചേർന്നു നഗരസഭാധികൃതർക്കു പരാതി നൽകിയതായി അറിയുന്നു.

Post a Comment

0 Comments