പാലാ: പാലായുടെ വിദ്യാഭ്യാസ പാരമ്പര്യത്തിന് നൂറ്റാണ്ടു പിന്നിട്ട കവീക്കുന്ന് സ്കൂളിൻ്റെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ നൂറ്റി രണ്ടാമത് വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ പഴയ തലമുറയുടെ ദീർഘവീക്ഷണമാണ് നൂറു വർഷം മുമ്പ് സ്കൂൾ സ്ഥാപനത്തിന് ഇടയാക്കിയതെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.
സ്കൂൾ മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാർ ജോസഫ് മുകാല അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ നിർമ്മിച്ച 'കൈറ്റ്സ്' എന്ന ഹൃസ്വ ചലചിത്രത്തിൻ്റെ പ്രകാശനവും സമ്മാനദാനവും പാലാ നഗരസഭാദ്ധ്യക്ഷ ദിയ ബിനു പുളിയ്ക്കക്കണ്ടം നിർവ്വഹിച്ചു. മുനിസിപ്പൽ കൗൺസിലന്മാരായ റിയ ചീരാംകുഴി, ജിജി ബൈജു കൊല്ലംപറമ്പിൽ, ടോണി തൈപ്പറമ്പിൽ, സിജി ടോണി, ബിജു വരിക്കയാനി, സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ്, ശാലിനി ജോയി, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, പി ടി എ പ്രസിഡൻ്റ് ടോണി ആൻ്റണി, ജോബിൻ ആർ തയ്യിൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു കവീക്കുന്ന് സ്കൂൾ നിർമ്മിച്ച 'കൈറ്റ്സ്' എന്ന ഹൃസ്വ ചലചിത്രത്തിൻ്റെ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
ഫോട്ടോ അടിക്കുറിപ്പ്
കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ 102 മത് വാർഷികം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. എബി ജെ ജോസ്, സജി ജോസഫ്, ബിഷപ്പ് മാർ ജോസഫ് മുകാല, ഫാ ജോസഫ് വടകര, ദിയ ബിനു പുളിയ്ക്കകണ്ടം, റിയാ ബിനോ, ടോണി തൈപ്പറമ്പിൽ, സിജി ടോണി, ബിജുവരിക്കയാനി, ജിജി ബൈജു കൊല്ലംപറമ്പിൽ എന്നിവർ സമീപം.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.