Subscribe Us



പാലാ ബിഷപ്പിൻ്റെ പരാമർശത്തിനെതിരെ ഗീവർഗീസ് കോറിലോസ്; കോറിലോസിനെ വലിച്ചുകീറി വിശ്വാസികൾ

പാലാ: പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പരാമര്‍ശത്തിനെതിരെ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. സുവിശേഷം സ്നേഹത്തിന്റെതാണെന്നും വിദ്വേഷത്തിന്‍റേതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും  പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. 

മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ  ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ലവ് ജിഹാദിനെയും നാർക്കോട്ടിക് ജിഹാദിനെയും കരുതിയിരിക്കണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസ സമൂഹത്തോടു കുർബാന മധ്യേ പറഞ്ഞിരുന്നു. ഇത്തരം നടപടികൾ ചെയ്യുന്നവരെ കരുതിയിരിക്കണമെന്ന ബിഷപ്പിൻ്റെ നിർദ്ദേശത്തെ വളച്ചൊടിച്ചു മുസ്ലീം സമുദായത്തിനെതിരെ എന്ന വിധമാക്കി വിവാദമുണ്ടാക്കിയതിനു പിന്നാലെയാണ് ഗീവർഗീസ് കോറിലോസിൻ്റെ പോസ്റ്റ്.

എന്നാൽ ഗീവർഗീസ് കോറിലോസിൻ്റെ പോസ്റ്റിനെതിരെ വിശ്വാസികൾ തന്നെ രംഗത്തുവന്നു.

ഫാ. തോമസ് കാഞ്ഞിരക്കാട്ട് കുറിച്ചത് ഇപ്രകാരമായിരുന്നു.
നേരാ തിരുമേനീ... പതുപതുത്ത  കുപ്പായോമിട്ട് കാറിൽ കേറി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നമുക്കൊക്കെ ഈ പുണ്യം ചേരും... പക്ഷെ പെൺമക്കളെ വളർത്തിക്കോണ്ട് വരുന്ന അപ്പനും അമ്മയ്ക്കും മകളെ ചതിച്ച് അവളുടെ മാനത്തിന് വിലയിടുന്ന കണ്ട അവനോടൊന്നും ക്ഷമിക്കാൻ പറ്റില്ല... അതിന് English ൽ irreverence എന്നൊന്നും പറഞ്ഞേക്കരുത്... കഴുകന്മാർക്ക് കൊത്തിവലിക്കാൻ നമുക്കൊന്നും പെൺമക്കളില്ലാത്തോണ്ടാ ഈ പുണ്യം ഒക്കെ പറയാൻ നാവ് പൊന്തുന്നത്... ഇന്ന് ഒരു പാവം പെണ്ണിനെ നാല് അവന്മാർ കൂടി കടിച്ച് കീറിയിട്ടുണ്ട്... അവളോടും അവളുടെ വീട്ടുകാരോടും പോയി പറയണം ഈ പുണ്യം... 

അശ്വിൻ പടിഞ്ഞാറെക്കരയുടെ കുറിപ്പ് ഇങ്ങനെ 

ഞാൻ ഏറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അഭിവന്ദ്യ തിരുമേനി. പക്ഷേ അങ്ങയുടെ ഇന്നത്തെ പ്രസ്താവനയോട് ശക്തമായി വിയോജിക്കുന്നു.ശരിയായ നിലപാടിൻ്റെ നിലക്കാത്ത ശബ്ദമാണ് കല്ലറങ്ങാട്ട് പിതാവ്.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പിതാവിനെ വേട്ടയാടാനോ ഒറ്റപ്പെടുത്താനോ സമ്മതിക്കില്ല.  പിതാവ് പറഞ്ഞതിൽ യാതൊരു തെറ്റും ഇല്ല. കണ്മുന്നിൽ കാണുന്ന കാര്യങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് പിതാവ് എപ്പോഴും സംസാരിക്കുന്നത്.യാഥാർഥ്യബോധത്തോടെ തന്നെ ആണ് പിതാവ് ലവ് ജിഹാദ്, നർക്കോട്ടിക് ജിഹാദ് എന്നിവയ്ക്കെതിരെ സംസാരിച്ചത്. പിതാവ് പറഞ്ഞ കാര്യങ്ങളിൽ സർക്കാർ ആണ് നീതിയുക്തമായ അന്വേഷണം നടത്തേണ്ടത്.

ബിൻസൺ ചാക്കോ ഇങ്ങനെ കുറിച്ചു.

മദ്ബഹയിൽ വിദ്വേഷം പ്രസംഗിക്കാത്ത തിരുമേനി ....


പോസ്റ്റും കമൻ്റും വായിക്കാൻ താഴെ ക്ലിക്ക് ചെയ്യുക

Post a Comment

1 Comments

  1. അഭിവന്ദ്യ തിരുമേനി മത സൗഹർദം പ്രസംഗിക്കുന്നതിനു മുൻപ് ആദ്യം സ്വന്തം സഭാവിഭാഗത്തിന്റെ സൗഹർദം ഒന്നു നേരെയാക്കിയിരുന്നെങ്കിൽ അവിടെയല്ലേ സുവിശേഷം തുടങ്ങേണ്ടത്. പാലാ മെത്രാൻ കാര്യങ്ങൾ വെട്ടിത്തുറന്നു പറയാനുള്ള ചങ്കുറ്റം കാണിച്ചു. പറഞ്ഞതു സത്യമല്ലേ, അദ്ദേഹത്തിന് ദൈവത്തെ ഒഴികെ ആരെയും പേടിക്കേണ്ട കാര്യമില്ല, അതുകൊണ്ട് തന്നെ തനിക്കു ഉത്തമ ബോധ്യമുള്ള സത്യം ലോകത്തോട് വിളിച്ചു പറയും
    കപടസൗഹർഥക്കാർ എന്തിനാ ഹാലിളകുന്നത്

    ReplyDelete

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.