മാർ ജേക്കബ് മുരിക്കൻ്റെ വാക്കുകൾ:
സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചത്. ഇത് ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല. എല്ലാ മനുഷ്യർക്കും ബാധകമായ പൊതു സാഹചര്യമാണ്.
സമുദായങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന നല്ല വിശ്വാസികളെയും മതാചാര്യന്മാരെയും നിഷ്പ്രഭമാക്കി മതങ്ങളുടെ പേരും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് തീവ്രമൗലിക വാദങ്ങളും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും നടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിൻ്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചത്. ഈ സ്ഥിതിവിശേഷത്തെ തിരുത്തിയില്ലെങ്കിൽ ഭാവിയിൽ ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ചുള്ള ഒരു പ്രവാചക ശബ്ദം കൂടിയാണത്.
എല്ലാ മതങ്ങളെയും തൻ്റെ ഹൃദയത്തിൽ സ്വന്തമായി സൂക്ഷിച്ച് സ്നേഹിക്കുന്ന മാനവികതയുടെ വലിയ മനുഷ്യ വ്യക്തിത്വമാണ് മാർ ജോസഫ് കല്ലറങ്ങാട്ട്. ആരെയും വേദനിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. ആരും വേദനിക്കരുതെന്ന ഹൃദയാഭിലാഷമാണ് അദ്ദേഹം നൽകിയത്. തിന്മയുടെ വേരുകൾ പിഴുതെറിയുവാനുള്ള സമൂഹത്തിൻ്റെ കടമ അദ്ദേഹം നമ്മെ ഓർമ്മിപ്പിച്ചു. തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങൾ അവസാനിപ്പിക്കുകയും പരസ്പരം തിരുത്തി ഏകോദര സഹോദരങ്ങളെപോലെ നമ്മുക്ക് ജീവിക്കുകയും ചെയ്യാം.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.