Subscribe Us



പാലാ നഗരസഭ ചെയർപേഴ്സൺ ദിയാ ബിനുവിന് മീഡിയാ അക്കാഡമി സ്വീകരണം നൽകി

പാലാ: പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടത്തിന് മീഡിയാ അക്കാഡമി സ്വീകരണം നൽകി.

പാലായിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ കൗൺസിലർമാരും പങ്കെടുത്തു.

ചെയർപേഴ്സൺ ദിയാ ബിനുവിനെ മീഡിയാ അക്കാഡമി പ്രസിഡൻ്റ് ഫാ ജോർജ് നെല്ലിക്കുന്ന് ചെരുവ്പുരയിടം മൊമൻ്റോ നൽകി ആദരിച്ചു. വൈസ് ചെയർമാൻ മായാ രാഹുലിനെ ജനൽ സെക്രട്ടറി സുധീഷ് നെല്ലിക്കൻ പൊന്നാട നൽകി ആദരിച്ചു.

സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി തങ്കച്ചൻ പാലായെ വൈസ് ചെയർമാൻ മായാ രാഹുൽ മൊമൻ്റോ നൽകി ആദരിച്ചു.

സുധീഷ് നെല്ലിക്കൻ സ്വാഗതവും സാംജി പഴേപറമ്പിൽ കൃതജ്ഞതയും പറഞ്ഞു.

Post a Comment

0 Comments