Subscribe Us



പാലാ രൂപത ജീവൻ്റെ മഹത്വം ഉയർത്തിപ്പിടിച്ചു: മാണി സി കാപ്പൻ

പാലാ: പാലാ രൂപത പ്രഖ്യാപിച്ച കുടുംബക്ഷേമപദ്ധതിക്കു പിന്തുണയുമായി മാണി സി കാപ്പൻ എം എൽ എ. കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ മാതാപിതാക്കൾക്കു ഒറ്റപ്പെടലിൽ നിന്നും രക്ഷ നേടാനാവും. താൻ പതിനൊന്ന് മക്കളുള്ള കുടുംബത്തിലെ അംഗമാണ്. തനിക്കു മൂന്ന് മക്കൾ ഉണ്ട്. അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. തീർച്ചയായും രൂപതയുടെ കരുതൽ സ്വാഗതാർഹമാണ്. കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ കുട്ടികളുടെ സ്വഭാവത്തിലും പ്രകടമായ മാറ്റം ഉണ്ടാവും. കുട്ടികളുടെ മാനസികവും ആരോഗ്യപരമായ വളർച്ചയ്ക്കു കൂടുതൽ കുട്ടികൾ നല്ലതാണെന്നും കാപ്പൻ ചൂണ്ടിക്കാട്ടി. 

കുടുംബവർഷത്തിൻ്റെ ഭാഗമായി അഞ്ചു കുട്ടികൾ ഉള്ളവർക്കു പ്രത്യേക പരിഗണന നൽകാൻ തീരുമാനിച്ചതിലൂടെ ജീവൻ്റെ മഹത്വമാണ് സഭ ഉയർത്തിപ്പിടിച്ചതെന്നും കാപ്പൻ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments