പാലാ: പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ നാളെ (05/08/2021) കോവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് അഡ്മിനിസ്ട്രേറ്റർ സി ഷെർളി ജോസ് അറിയിച്ചു. കോവീഷീൽഡ് വാക്സിൻ ഒന്നും രണ്ടും ഡോസുകൾ എടുക്കാൻ അവസരമുണ്ട്. രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണ് വാക്സിൻ നൽകുന്നത്. 700 രൂപയാണ് ഫീസ്. കോവിഡ് സാമൂഹ്യ അകലം പാലിക്കേണ്ടതിനാൽ 9188675924 എന്ന നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യുന്നവർക്കു കുത്തിവയ്പ്പ് എടുക്കാനാവും. ബുക്കു ചെയ്യുമ്പോൾ നിർദ്ദേശിക്കുന്ന സമയത്ത് മാത്രം എത്തിച്ചേർന്നാൽ മതിയെന്നും അറിയിപ്പിൽ പറയുന്നു. ആധാർ നമ്പരും കൈയ്യിൽ കരുതണം.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.