Subscribe Us



നീറ്റ് പരീക്ഷ: കോവിഡ് മാനദണ്ഡം പാലിക്കാൻ സഹകരണം അഭ്യർത്ഥിച്ച് എം എൽ എ

പാലാ: നീറ്റ് പരീക്ഷ എഴുതാൻ ഇന്ന് (13/09/2020) പാലായിൽ എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ അഭ്യർത്ഥിച്ചു. പാലാ ചാവറ പബ്ളിക് സ്‌കൂൾ, കാർമൽ സ്കൂൾ എന്നിവിടങ്ങളിലാണ് പരീക്ഷ സെൻ്ററുകൾ. ആയിരത്തിൽപരം കുട്ടികളാണ് പരീക്ഷ എഴുതാൻ എത്തുന്നത്. 

ചാവറ സ്കൂളിൽ രാവിലെ 11 മുതൽ 1.30 വരെയാണ് പരീക്ഷാ ഹാളിൽ പ്രവേശനം നൽകുന്നത്. കെ എസ് ആർ ടി സിക്കു സമീപം മെയിൻ റോഡിൽ നിന്നും പോലീസ് സ്റ്റേഷൻ റൂട്ടിലൂടെയും തൊടുപുഴ റോഡിൽ നിന്നും ചാവറ സ്കൂളിലേയ്ക്കുള്ള റൂട്ടിലൂടെയും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇരു റോഡിൻ്റെയും മെയിൻ റോഡിലെ പ്രവേശന കവാടത്തുങ്കൽ കുട്ടികളെ ഇറക്കിയശേഷം ബൈപാസ്, തൊടുപുഴ റോഡ് എന്നീ ഭാഗങ്ങളിൽ കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യണം. രണ്ടു മുതൽ 5 വരെയാണ് പരീക്ഷ. പരീക്ഷയ്ക്ക്ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കുട്ടികളെ പുറത്തേയ്ക്ക് ഇറക്കുന്നത്. പുറത്തേയ്ക്കു വരുന്ന കുട്ടികളെ കൊണ്ടുപോകാൻ വാഹനം പ്രവേശന കവാടത്തുങ്കൽ എത്താൻ അനുമതി ഇല്ല. കാൽനടയായി വന്ന് കുട്ടികളെയും കൂട്ടി വാഹനം പാർക്കു ചെയ്യുന്ന സ്ഥലത്ത് എത്തി വേണം തിരികെ പോകാൻ. കുട്ടികളെ കൂട്ടാൻ വരുന്നവരും തിക്കും തിരക്കും കൂട്ടാതെ സാമൂഹ്യ അകലം പാലിക്കണം. കാർമ്മൽ സ്കൂളിൽ വരുന്നവരും ഇതേ രീതിയിലാണ് കുട്ടികളെ ഇറക്കേണ്ടതും തിരികെ പോകേണ്ടതും. ഇതു സംബന്ധിച്ചു പോലീസിനും മറ്റ് അധികൃതർക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മാണി സി കാപ്പൻ അഭ്യർത്ഥിച്ചു.

Post a Comment

0 Comments