Subscribe Us



മോദി സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല: സജി മഞ്ഞക്കടമ്പിൽ

ഏറ്റുമാനൂർ : ഇന്ത്യയിലെ കർഷക സമൂഹത്തെ കോർപ്പറേറ്ററുകൾക്ക് തീറെഴുതിയ മോദി സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല എന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ നട്ടെല്ലായ  കർഷകർക്കെതിരെ പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ പാസാക്കിയ കരിനിയമങ്ങൾ  പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം എറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് ടോമി നരിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ഏറ്റുമാനൂർ ഹെഡ് പോസ്റ്റ് ഓഫീസ്  പടിക്കൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻറ് പി സി പൈലോ, അഡ്വ. ജയിസൺ ഒഴുകയിൽ, മൈക്കൾ ജെയിംസ്, കെ പി പോൾ, ജോൺ ജോസഫ്, സ്റ്റീഫൻ ചാഴികാടൻ, ജീജി കല്ലാപ്പുറം, സെബാസ്റ്റ്യൻ കാശാംകട്ടിൽ, ജോമോൻ ഇരുപ്പക്കാട്ട്, സജി വള്ളംകുന്നേൽ, പ്രതീഷ് പട്ടിത്താനം, അനീഷ് കോക്കര, അഡ്വ.ജേക്കബ് നെല്ലിക്കപള്ളി, റെബിച്ചൻ പനവേലിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments