പാലാ: രോഗങ്ങൾമൂലം സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്ന കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി എത്തുന്ന പാലിയേറ്റീവ് പ്രവർത്തകർ കാരുണ്യത്തിൻ്റെ പ്രതീകങ്ങളാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി പാലാ നിയോജകമണ്ഡലത്തിൽ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ ജനറൽ ആശുപത്രിയിൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. പാലിയേറ്റീവ് രംഗത്തു പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ മാണി സി കാപ്പൻ അഭിനന്ദിച്ചു. തുടർന്നു ഉപഹാരങ്ങൾ സമ്മാനിച്ചു.
ആർ എം ഒ ഡോ സോളി പി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ ജെയിംസ് ബാബു, നിമ്മി കെ കെ, സിന്ധു പി നാരായണൻ, ടി വി ജോർജ്, തങ്കച്ചൻ മുളകുന്നം, എം പി കൃഷ്ണൻനായർ, അപ്പച്ചൻ ചെമ്പൻകുളം തുടങ്ങിയവർ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.