ഫ്‌ളോറിഡ : അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ എത്തിക്കും. ഭരണങ്ങാനം ചിറ്റാനപ്പാറ കുരുവന്‍മാക്കല്‍ കെ.എം. മാത്യുവിന്റെ മകന്‍ മാത്യു കെ.എം. (ജിസ്‌മോന്‍- 39) ആണ് കഴിഞ്ഞ 12ന് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വച്ച് റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് മരിച്ചത്. സംസ്‌കാരശുശ്രൂഷകള്‍ ചൊവ്വാഴ്ച (29) രാവിലെ 9.30ന് വീട്ടില്‍ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ : ഏഴാച്ചേരി ചെറുനിലം അലിസണ്‍. മക്കള്‍: മെര്‍വിന്‍, ഷോണ്‍, മെലിസ. മാതാവ് : ചേര്‍പ്പുങ്കല്‍ കുഴികോടിയില്‍ മേരിക്കുട്ടി. സഹോദരങ്ങള്‍ : ജിജോ, ജിതിന്‍.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.