Subscribe Us



പീറ്റർ പന്തലാനിയുടെ ശ്രമങ്ങൾ ഫലം കണ്ടു; പാലാ ജനറൽ ഹോസ്പിറ്റൽ ലിങ്ക് റോഡ് രണ്ട് കോടി രൂപയുടെ ഭരണാനുമതി

പാലാ: കെ.എം മാണി മെമ്മോറിയൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ പുത്തൻ പള്ളിക്കുന്ന് ബൈപാസ് റോഡിൻ്റെ 550 മീറ്റർ ദൂരത്തിൻ്റെ തുടക്കം ആശുപത്രി അത്യാഹിത വിഭാഗത്തിൻ്റെ കെട്ടിടത്തിൻ്റെ ഭാഗം വരെ ബിഎം ആൻ്റ് ബിസി നിലവാരത്തിൽ വളവുകൾ നിവർത്തി പണിയുന്നതിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. രാഷ്ട്രീയ ജനതാദൾ നിയോജക മണ്ഡലം പ്രസിഡൻ്റും ജനറൽ ഹോസ്പിറ്റൽ മാനേജിംഗ് കമ്മറ്റിയംഗവുമായ പീറ്റർ പന്തലാനി കഴിഞ്ഞ വർഷത്തെ യും ഈ വർഷത്തെയും ബഡ്ജറ്റിൽ റോഡിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യമന്ത്രി എൻ ബാലഗോപാലിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിനും നിവേദനം നല്കുകയും സ്ഥലം എം എൽ എ മാണി സി കാപ്പൻ്റെ ബഡ്ജറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി നല്കിയതിൻ്റെ ഫലമായി ആണ് രണ്ട് കോടി രൂപ അനുവദിച്ചത്. 
ആശുപത്രിയുടെ ഭാഗത്ത് വളവു നിവർത്തി വീതി കൂട്ടുന്നതിനു ആവശ്യമായ 2.72 സെൻ്റ് സ്ഥലം പൊതുമരാത്ത് വകുപ്പിന് റവന്യൂ വകുപ്പ് മുഖേന നിരന്തരഫയൽ നീക്കത്തിലൂടെ രണ്ട് വർഷം മുൻപ് പീറ്റർ പന്തലാനിയുടെ ശ്രമഫലമായി ജില്ലാ കലക്ടർ ഉത്തരവിലൂടെ പൊതുമരാമത്ത് കൈമാറിയത് ഇപ്പോൾ ഭരണാനുമതി ലഭിക്കുവാൻ വേഗത്തിലാക്കാൻ സാധിച്ചു. തുടർന്നുള്ള ബൈപാസ് വരെയുള്ള ഭാഗം 9 പേരുടെ സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെ റോഡ് വീതി കൂട്ടി പണിയുന്നതിനും 25 കോടി രൂപായാണ് ബഡ്ജറ്റിൽ ആവശ്യപ്പെട്ടത്. ഇനിയും ഈതുക അനുവദിച്ചു നൽകിയെങ്കിൽ മാത്രമേ റോഡിൻ്റെ പണി ബി എം ആൻ്റ് ബി സി നിലവാരത്തിൽ ബൈപാസിൽ എത്തുച്ചേരുകയുള്ളൂ ആശുപത്രിയിൽ എത്തിച്ചേരുന്ന ആമ്പുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും ദിവസേന വരുന്ന ആയിരകണക്കിന് ആളുകൾക്കും ആശുപത്രി ഭാഗം വളവ് നിവർത്തി റോഡ് നിർമ്മിക്കുന്നതോടുകൂടി ഏറെ പ്രയോജനമാകും.

Post a Comment

0 Comments