Subscribe Us



നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരം എ പി അബൂബേക്കർ മുസലിയാരുടെ ഓഫീസിൽ നിന്നും വിവരം ലഭിച്ചതായി മാതൃഭൂമി ന്യൂസ് ചാനൽ റിപ്പോർട്ടു ചെയ്യുന്നു. നിർണ്ണായക തീരുമാനം കൈകൊണ്ടതായും ചർച്ചകൾ പുരോഗമിക്കുന്നതായും കാന്തപുരത്തിൻ്റെ ഓഫീസ് അറിയിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.

കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം നിമിഷ പ്രിയയ്ക്ക് മാപ്പു നൽകാൻ സന്നദ്ധരാകുന്നുവെന്ന ഏറ്റവും പുതിയ വിവരമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

Post a Comment

0 Comments