Subscribe Us



പാലാ രൂപത പ്ലാറ്റിനം ജൂബിലി: ചടങ്ങിൽ പങ്കെടുക്കാത്തത് വ്യക്തിപരമായ അസൗകര്യംമൂലം: മാർ ജേക്കബ് മുരിക്കൻ

നല്ലതണ്ണി: വ്യക്തിപരമായ അസൗകര്യംമൂലമാണ് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ പോയതെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. പാലാ ടൈംസ് ചീഫ് എഡിറ്റർ എബി ജെ ജോസുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങിൽ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. കല്ലറങ്ങാട്ട് പിതാവിൻ്റെ ക്ഷണവും കത്തും ലഭിച്ചിരുന്നതായും ജേക്കബ് മുരിക്കൻ പറഞ്ഞു. ഒഴിവാക്കാൻ കഴിയാത്ത അസൗകര്യം നേരിട്ടതുമൂലമാണ് ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പോയത്.

അതേസമയം സമയം മാർ ജേക്കബ് മുരിക്കൻ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങിൽ പങ്കെടുക്കാതെ വന്നതിനെത്തുടർന്നു വിശ്വാസികളിൽ ആശങ്ക ഉയരുകയും അത് വ്യാപകമായ ചർച്ചയ്ക്കും പരാതികൾക്കും ഇടയാക്കുകയും ചെയ്തിരുന്നു.  വിശ്വാസികളുടെ ഏറ്റവും പ്രിയപ്പെട്ട ജേക്കബ് മുരിക്കൻ ചടങ്ങിൽ പങ്കെടുക്കാതിരുന്നതു സംബന്ധിച്ചു ഔദ്യോഗിക വിശദീകരണം ഉണ്ടാവാത്തതും ചർച്ചകൾക്കു ആക്കം കൂട്ടി. രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളിലും ഇത്തവണ ഭരണങ്ങാനത്തെ അൽഫോൻസാമ്മയുടെ തിരുനാളുകളുമായി ബന്ധപ്പെട്ട തിരുക്കർമ്മങ്ങളിലും ജേക്കബ് മുരിക്കൻ്റെ അസാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ചർച്ചകൾ ഉയർന്നത്. 


Post a Comment

0 Comments