Subscribe Us



ഡി.സി.എം.എസ്. രാമപുരം യൂണിറ്റ് ജസ്റ്റിസ് സൺഡേ ദിനം ആചരിച്ചു

രാമപുരം: ഡി.സി.എം.എസ്. രാമപുരം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ ഭക്തസംഘടകളുടെ സഹകരണത്തോടെ ജസ്റ്റിസ് സൺഡേ ദിനം ആചരിച്ചു. ഞായർ ഉച്ചകഴിഞ്ഞ് 1.30 ന് ഫാ. തോമസ് വെട്ടുകാട്ടിൽ പതാക ഉയർത്തി. തുടർന്ന് 2 ന് രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി മീഡിയാ ഹാളിൽ നടന്ന യോഗം വികാരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി.എസ്. മണി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് - മേഖലാ ഡയറക്ടർ ഫാ. അബ്രാഹം കുഴിമുള്ളിൽ ആമുഖ സന്ദേശം നൽകി. മാത്തുക്കുട്ടി തെങ്ങുംപിള്ളിൽ, ബിനു മാണി മംഗലം, അപ്പച്ചൻ കിഴക്കേക്കുന്നേൽ, അൽഫിൻ ഡി. ഏറത്ത്, മേരിക്കുട്ടി വടക്കുംകര, സിസ്റ്റർ മേഴ്സി (സി.എം.സി), കെ. എം. തോമസ് കൊട്ടിച്ചേരി, ജോഷി ജോസഫ് ഏറത്ത് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments