Subscribe Us



ജോസഫ് ഗ്രൂപ്പിലേയ്ക്ക് എന്നു സൂചന; കെ എം മാണി ഉണ്ടായിരുന്നുവെങ്കിൽ അവഗണന ഉണ്ടാകുമായിരുന്നില്ല: അഡ്വ ജോബി കുറ്റിക്കാട്ട്

പാലാ: കേരളാ കോൺഗ്രസ് ജോസ് വിഭാഗം വിടുകയാണെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കെ ടി യു സി ജില്ലാ സെക്രട്ടറിയുമായ അഡ്വ ജോബി കുറ്റിക്കാട്ട്. പാർട്ടിക്കുവേണ്ടി മൂന്നര പതിറ്റാണ്ടുകാലം വിയർപ്പൊഴുക്കിയ തനിക്കു നഗരസഭാ തെരഞ്ഞെടുപ്പിൽ പരിഗണന നൽകിയില്ലെന്നു ജോബി പറഞ്ഞു. 

കെ എം മാണി സാർ ഉണ്ടായിരുന്നുവെങ്കിൽ തനിക്ക് ഈ അവഗണന ഉണ്ടാകുമായിരുന്നില്ല. പത്തു വർഷം മുമ്പും സീറ്റ് തനിക്ക് നൽകണമെന്നായിരുന്നു വാർഡിലെ പാർട്ടി പ്രവർത്തകരുടെ വികാരം. ഭൂരിപക്ഷം പേരും തന്നെ നിർദ്ദേശിച്ചു. മാണി സാർ പറഞ്ഞിട്ടു മാറി നിന്നു. അടുത്ത അവസരത്തിൽ ലഭിക്കുമെന്ന് കരുതി. വനിതാ സംവരണത്തിനു ശേഷം ജനറൽ സീറ്റായപ്പോൾ പാലാ നഗരസഭ ഇരുപത്തിഒന്നാം വാർഡിൽ ജോസ് വിഭാഗം സ്ഥാനാർത്ഥിയാകുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ മറ്റൊരു വാർഡിൽപ്പെട്ട ബിജു പാലൂപടവനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പാർട്ടി വിടാൻ തീരുമാനമെടുക്കുകയായിരുന്നുവെന്ന് ജോബി കുറ്റിക്കാട്ട് പറഞ്ഞു. 

എക്കാലവും മാണി വിഭാഗത്തിൽ നിലകൊണ്ടയാളാണ് ജോബി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി ഡമ്മി സ്ഥാനാർത്ഥിയായി പത്രികയും നൽകിയിരുന്നു. ജോബിയുടെ രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ജോസഫ് വിഭാഗവുമായി ചേർന്നു പ്രവർത്തിക്കുമെന്നാണ് സൂചന.

Post a Comment

0 Comments