പാലാ: പാലാ നഗരസഭയിൽ ഐക്യജനാധിപത്യമുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 26 വാർഡുകളിൽ 13 സീറ്റുകളിലാണ് കേരളാ കോൺഗ്രസ് മത്സരിക്കുന്നത്. മുൻ ചെയർമാൻ കുര്യാക്കോസ് പടവനാണ് മുന്നണിയെ നയിക്കുന്നത്.
പടവൻ ചെയർമാനായിരുന്ന കാലത്തെ ജനക്ഷേമപദ്ധതികളും വികസന പ്രവർത്തനങ്ങളും മുൻ നിർത്തിയാണ് യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയ സാധ്യതയും ജനസ്വാധീനവും കണക്കിലെടുത്താണ് സ്ഥാനാർത്ഥി നിർണ്ണയം നടത്തിയതെന്ന് കുര്യാക്കോസ് പടവൻ പറഞ്ഞു. 6 മുൻ മുനിസിപ്പൽ കൗൺസിലർമാരും പാനലിലുണ്ട്. യു ഡി എഫിനെ ഇടതു മുന്നണിക്കു ഒറ്റുകൊടുത്ത അവസരവാദ രാഷ്ടീയ നിലപാടുകൾക്കു തിരിച്ചടി തെരഞ്ഞെടുപ്പിൽ ജനം നൽകുമെന്നും സമ്പൂർണ്ണ ജയമാണ് യു ഡി എഫ് പാലായിൽ ലക്ഷ്യം വയ്ക്കുന്നതെന്നും പടവൻ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് (19/11/2020) പ്രഖ്യാപിക്കും.
സ്ഥാനാർത്ഥി പേര്, വാർഡ് ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ. ജോൺസൺ, ഞാവള്ളിൽ കണ്ണംകുളം (വാർഡ് - 1 ), ബിൻസി ജോജി, മൈലാടൂർ പുത്തൻപുരയിൽ (2), സാബു ഗോവിന്ദൻ, ഈന്തുങ്കൽപറമ്പിൽ (5), പി കെ മധു, പാറയിൽ (6), സേവി പി സ്കറിയാ, പൊരുന്നോലിൽ (7), സിജി ടോണി, തോട്ടത്തിൽ (8), ലിജി ബിജു, വരിക്കാനായിൽ (9), കുര്യാക്കോസ് പടവൻ (10), ജോസ് ഇടേട്ട് (12), ലതാ മോഹനൻ, പാലംപുരയിടത്തിൽ (14), ജോഷി ജോൺ വട്ടക്കുന്നേൽ(20), ആനിയമ്മ ജോൺ കോളാച്ചേരിൽ (25), പുഷ്പമ്മ രാജു, തോലാനിയ്ക്കൽ (26).
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.