Subscribe Us



സഭാതർക്കം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം: ഡോ. ബിജു കൈപ്പാറേടൻ

കോതമംഗലം: ഓർത്തഡോക്സ് -യാക്കോബായ സഭാതർക്കം മദ്ധ്യ കേരളത്തിൽ ഒരു ക്രമസമാധാന പ്രശ്നമായി മാറുന്ന സാഹചര്യത്തിൽ വിഷയം പരിഹരിക്കാൻ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അടിയന്തിരമായി ഇരു കൂട്ടരേയും ദില്ലിയിൽ വിളിച്ചു വരുത്തി ചർച്ച ചെയ്യണമെന്ന് ജനതാദൾ (യുണൈറ്റഡ്) സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ ആവശ്യപ്പെട്ടു.

ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. ദൈവത്തിന്റെ പേരിൽ ഇരുസഭകളുടേയും പുരോഹിതരും വിശ്വാസികളും വഴിയിലിറങ്ങി പരസ്പരം പോരടിക്കുന്ന സാഹചര്യം ഒഴിവാക്കിയേ മതിയാവൂ. മാനുഷിക പരിഗണന പോലും പരസ്പരം നിഷേധിക്കുന്ന തരത്തിൽ ഈ പ്രശ്നം വലിച്ചു നീട്ടി ക്രമ സമാധാനത്തിനു ഭംഗം വരുത്താൻ ഇനി അനുവദിച്ചുകൂടാ. മൃതശരീരങ്ങളോടു പോലും അനാദരവു കാട്ടുന്ന കാടത്തം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ ഉടനടി ഇടപെടണമെന്നു ചൂണ്ടിക്കാട്ടി ബീഹാർ മുഖ്യമന്ത്രിയും ജെഡിയു അദ്ധ്യക്ഷനും എൻ ഡി എ നോതാവുമായ നിതീഷ്കുമാറുമൊത്ത്  പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത്ഷായേയും നേരിൽ കണ്ട് നിവേദനം നൽകും. 

ഇന്ത്യൻ ക്രിസ്ത്യൻ ഐക്യവേദിയുടെ നേതൃത്വത്തിൽ അഞ്ചു ലക്ഷം വിശ്വാസികൾ ഒപ്പിട്ട നിവേദനം തയ്യാറാക്കി  വരികയാണെന്ന്  ഡോ. ബിജു കൈപ്പാറേടൻ,  ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് ജോബി വെട്ടിക്കുഴി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Post a Comment

0 Comments