Subscribe Us



കോവിഡ് പ്രതിരോധം: ദുബായ് കെ എം സി സി ഘടകത്തിന് ദുബായ് ഗവൺമെൻ്റിൻ്റെ ആദരവ്

 

ദുബായ്: ദുബായിൽ കോവിഡ് പ്രതിരോധത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനം നടത്തിയ 6 സംഘടനകളെ ദുബായ് ഗവൺമെന്റ് ആദരിച്ചു. 5 സ്വദേശസംഘടനകളുടെ കൂടെ ദുബായ്  കെഎംസിസി ഘടകവുമാണ് ആദരിക്കപ്പെട്ടത്. 

കോവിഡ് വ്യാപന സമയത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് ദുബായ് ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ച സംഘടനകളാണ് ദുബായ് കെഎംസിസി ഉൾപ്പടെയുള്ള 6 സംഘടനകൾ. ദുബായിൽ നിന്നും മലയാളികൾ ഉൾപ്പടെയുളള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നതിനായി നൂറിലധികം ചാർട്ടേഡ് ഫ്ലൈറ്റുകൾ ക്രമീകരിക്കുകയും ദുബായിൽ നിന്നും ഭയാശങ്കകളില്ലാതെ അവരെ സ്വദേശങ്ങളിലെത്തിക്കുകയും ചെയ്തത് കൂടാതെ ദുബായിൽ തന്നെ പല സ്ഥലങ്ങളിലായി കുടുങ്ങി കിടന്നവർക്ക് ഭക്ഷ്യ കിറ്റുകളും ഭക്ഷ്യസാധന സാമഗ്രികളും വിതരണം ചെയ്യുവാൻ മുൻകൈയ്യെടുത്ത് പ്രവർത്തിച്ചു. 

മരുന്നുകൾ ലഭ്യമല്ലാതിരുന്നവർക്ക് അത് എത്തിച്ചു നൽകുന്നതിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരെ ക്വാറന്റയിൻ ചെയ്യുന്നതിനും ഐസലേഷനിലാക്കുന്നതിനും അവർക്ക് അവശ്യ സാധനങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിനും ദുബായ് കെഎംസിസി ഘടകം ഉൾപ്പടെ ആറ് സംഘടനകൾ മുൻകൈയ്യെടുത്ത് പ്രവർത്തിച്ചത്.  

അതിന് മുൻനിരയിൽ നിന്ന് പ്രവർത്തിച്ച ആളുകളെയാണ് കെഎംസിസിയും ദുബായ് സിഡിഎ യും ദുബായ് ഗവൺമെന്റ് അതോറിറ്റിയും കൂടി ആദരിച്ചത്. കെഎംസിസി ദുബായ് കോട്ടയം ജില്ല ഘടകം പ്രസിഡൻ്റ് ഷംനാസ് പി എസ് പടിഞ്ഞാറേയറ്റത്തിന്റെ നേതൃത്വത്തിലാണ് കോട്ടയം ജില്ലയിലെ ആളുകൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. കോട്ടയം ജില്ലാ ഘടകത്തിന്റെ നേരിട്ടുള്ള നിയന്ത്രണയത്തിൽ ഒരു ചാർട്ടേഡ് ഫ്ലെറ്റ് ക്രമീകരിക്കുകയും അത് കൂടാതെ കോട്ടയം - ആലപ്പുഴ-ഇടുക്കി ജില്ലകളുടെ സംയുക്ത നിയന്ത്രണത്തിൽ മറ്റൊരു ചാർട്ടേഡ് ഫ്ലൈറ്റും ക്രമീകരിച്ച് അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലെത്താൻ കാത്തിരുന്നവരെ നാട്ടിലെത്തിക്കുന്നതിനും അക്ഷീണ പരിശ്രമം നടത്തിയത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ ഷംനാസ് പി എസ് പടിഞ്ഞാറേയറ്റം കടുത്തുരുത്തി  സെന്റ് മൈക്കിൾസ്  ഹൈസ്കൂൾ ലെ [1994 എസ്എസ്എൽസി ബാച്ച് ] പൂർവ്വ വിദ്യാർത്ഥിയാണ്.



Post a Comment

0 Comments