Subscribe Us



പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ നേരിടുന്ന പ്രശനങ്ങൾക്ക് പരിഹാരം കാണണം: തിരുവഞ്ചൂർ


കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ നേരിടുന്ന പ്രശനങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ .എ .ആവശ്യപ്പെട്ടു. വകുപ്പിലെ വിവിധ ഓഫിസിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ നിരിക്ഷണ കാലം പൂർത്തികരിച്ച് ഉത്തരവ് കൊടുക്കുന്നതിലെ കാലതാമസം , ക്ലാസ് ഫോർ ജീവനക്കാരുടെ തസ്തിക മാറ്റം വഴിയുള്ള പ്രമോഷനിലെ അപാകതകൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുമ്പിൽ നടത്തിയ  ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് , സംസ്ഥാന സെക്രട്ടറി രഞ്ജു  കെ.മാത്യു , ജില്ലാ സെക്രട്ടറി വി.പി ബോബിൻ , അഷറഫ് പറപ്പള്ളി , സോജോ തോമസ് ,പി.എച്ച് ഹാരിസ് മോൻ , കണ്ണൻ ആൻഡ്രൂസ്സ്  , കെ.സി.ആർ തമ്പി , ജോഷി മാത്യു , ജെ.ജോബിൻസൺ , ബിജു ആർ , അജേഷ് പി.വി , സ്മിത ദേവകി , റ്റി.കെ അജയൻ എന്നിവർ സംസാരിച്ചു സിജിൻ മാത്യു, സജിമോൻ സി. എബ്രഹാം , പി.എൻ ചന്ദ്രബാബു, ബിജുമോൻ പി.ബി. ,  പ്രതീഷ്കുമാർ കെ.സി, ബിജു എം .കുര്യൻ , മുഹമ്മദ് അജ്മൽ  , അരവിന്ദാഷൻ , ഷാഹുൽ ഹമിദ്, ബിന്ദു എന്നിവർ പ്രകടനത്തിനും ധർണ്ണയ്ക്കും  നേതൃത്വം നൽകി.

Post a Comment

0 Comments