പാലാ: നാടിൻ്റെ പുരോഗതിക്കു സാമൂഹ്യ പ്രവർത്തകർ നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. കേരളാ കൾച്ചറൽ ഫോറം കൊടുമ്പിടി വിസിബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്ക്കാരിക സമ്മേളനവും കേരള രത്ന പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രവർത്തനരംഗത്ത് കർമ്മനിരതരാവാൻ യുവാക്കൾ തയ്യാറാകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും എം പി ചൂണ്ടിക്കാട്ടി. സാമൂഹ്യ പ്രതിബദ്ധത കേരള സമൂഹത്തിൻ്റെ പ്രത്യേകതയാണെന്നു ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.
വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കു റെജി ലൂക്കോസ്, എബി ജെ ജോസ്, സൂരജ് പാലാക്കാരൻ, ടോം ജോസഫ്, കിഷോർകുമാർ, സന്തോഷ് മരിയസദനം, ഒ സി സെബാസ്റ്റ്യൻ, ആൽവിൻ ഫ്രാൻസിസ്, നീനാ പിൻ്റോ , പിൻ്റോ മാത്യു, ബിനു വള്ളോംപുരയിടം എന്നിവർക്കു പ്രശസ്തിഫലകവും സ്വർണ്ണപതക്കവും അടങ്ങുന്ന കേരള രത്ന പുരസ്കാരം ജോസ് കെ മാണി എം പി യും മാണി സി കാപ്പൻ എം എൽ എ യും ചേർന്ന് സമ്മാനിച്ചു.കെ സി തങ്കച്ചൻ കുന്നുംപുറം അധ്യക്ഷത വഹിച്ചു. പി ആർ സാബു, ജോയി ജോർജ്, കുര്യാക്കോസ് ജോസഫ്, കെ ഒ രഘുനാഥ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ജയ്സൺ പുത്തൻകണ്ടം, മത്തച്ചൻ ഉറുമ്പുകാട്ട്, ജെയ്സി സണ്ണി, സതീഷ് കെ ബി, ജോർജ് കണംകൊമ്പിൽ, സുധാകരൻനായർ കെ വി,ജെറി ജോസ് തുമ്പമറ്റം, സിബി അഴകൻപറമ്പിൽ, ഗിൽബി നെച്ചിക്കാട്ട്, വിപിൻ ശശി, അഡ്വ ബോബി ജോർജ്, പ്രതാപവർമ്മ രാജ, റിജോയ് നെല്ലിപ്പുഴ എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.