Subscribe Us



പാലായിൽ വെയിറ്റിംഗ് ഷെഡിലും പടക്ക വിൽപ്പന പൊടിപൊടിക്കുന്നു; നിയമവിരുദ്ധ പടക്ക വിൽപ്പന വ്യാപകം

പാലാ: വെയിറ്റിംഗ് ഷെഡിലെ പടക്കക്കട അപകട ഭീഷണി ഉയർത്തുന്നു. പാലാ മുനിസിപ്പൽ കോംപ്ലെക്സിനു എതിർവശത്തുള്ള വെയിറ്റിംഗ് ഷെഡിനോട് ചേർന്ന് സർക്കാർ ഭൂമിയിലാണ് പടക്കക്കട സ്ഥിതി ചെയ്യുന്നത്.

പോലീസിൻ്റെയും റവന്യൂ അധികൃതരുടെയും പരിശോധനകളും മറ്റും കഴിഞ്ഞ ശേഷം കർശന നിബന്ധനകളോടെയാണ് പടക്കങ്ങൾ വിൽക്കാൻ ഉത്സവ സീസണുകളിൽ താത്ക്കാലിക അനുമതി നൽകുന്നത്. കെട്ടിട ഉടമയുടെ സമ്മതപത്രം, വാടകചീട്ട്, കരമടച്ച രസീത് തുടങ്ങിയവ സമർപ്പിച്ചാൽ മാത്രമേ ലൈസൻസ് ലഭ്യമാകൂ എന്നിരിക്കെയാണ് പൊതുസ്ഥലത്ത് വെയിറ്റിംഗ് ഷെഡിനോട് ചേർന്ന് പടക്ക വിൽപ്പന പൊടിപൊടിക്കുന്നത്.

കൃത്യമായ നിബന്ധനകൾ പാലിക്കാത്തതിനാൽ ലൈസൻസ് ലഭിക്കാത്ത നിരവധിയാളുകളും ഉണ്ട്.

Post a Comment

0 Comments