പാലാ: തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിന് കർശന നടപടികൾ ഉണ്ടാവുന്ന മെന്ന് കേരള വനിതാ കോൺഗ്രസ് (എം) പാലായിൽ സംഘടിപ്പിച്ച വനിതാ സംഗമം ആവശ്യപ്പെട്ടു.
പൊതുരംഗത്തേയ്ക്ക് കൂടുതൽ വനിതകൾ എത്തണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി അഭ്യർത്ഥിച്ചു. എല്ലാ മേഖലകളിലും
വനിതകൾക്ക് ഇന്ന് കൂടുതൽ അവസരങ്ങൾ ഉണ്ടെന്നും ഭരണകാര്യങ്ങളിൽ വനിതകൾ കൂടുതൽ ശ്രദ്ധ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻ്റ് ലിസ്സി ബേബി മുളയിങ്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ പ്രൊഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തു വാൽ, ഫിലിപ്പ് കുഴികുളം, ബൈജു പുതിയ ടത്തുചാലിൽ, മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, റ്റോബിൻ കെ അലക്സ്, പെണ്ണമ്മ ജോസഫ് പന്തലാനി, നിർമ്മല ജിമ്മി, സണ്ണി വടക്കേ മുളഞനാൽ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലീനാ സണ്ണി പുരയിടം, ജിജി തമ്പി ,ബെറ്റി ഷാജു, ബിജി ജോജോ, സെല്ലി ജോർജ്, ആനിയമ്മ ജോസ്, മായാപ്രദീപ്, നീനാ ചെറുവള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.