പാലാ: പാലാ അൽഫോൻസാ കോളേജിൻ്റെ വജ്രജൂബിലി അനുസ്മരണാർത്ഥം ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി അഖില കേരളപ്രസംഗ മത്സരം സംഘടിപ്പിച്ചു. "നിർമിത ബുദ്ധി : സാധ്യതകളും വെല്ലുവിളികളും '' എന്ന വിഷയത്തെ അധികരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും നടത്തപ്പെട്ട മത്സരത്തിൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യാലയങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു.
പ്രാഥമിക തലമത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ മലയാളം വിഭാഗത്തിൽ ഐറിൻ മാത്യു (സെൻ്റ് ആൻ്റണീസ് മുത്തോലി), ഇർവിൻ എസ് (സെൻ്റ് മേരീസ് അറക്കുളം), മരിയ റോസ് റെജി (സെൻ്റ് ആൻ്റണീസ് പൂഞ്ഞാർ)
എന്നിവരും ഇംഗ്ലീഷ് വിഭാഗത്തിൽ ബ്ലിസ് റോസ് ബെന്നി (സെൻ്റ് ജോസഫ് വിളക്കുമാടം), സെന്നാ സിബി (ജെ ജെ എം ഏന്തയാർ), ഷിമോൺ പീറ്റർ ഏലിയാസ് (മേരിഗിരി കൂത്താട്ടുകുളം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇംഗ്ലീഷ്, മലയാള വിഭാഗങ്ങളിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് 10000, 5000, 2500 രൂപ വീതമുള്ള കാഷ് അവാർഡുകളും സർട്ടിഫിക്കറ്റും എവർ റോളിങ് ട്രോഫിയും നല്കി. എ ഗ്രേഡ് നേടിയ പത്ത് വിദ്യാർത്ഥികൾക്കും കാഷ് പ്രൈസ് നല്കി. പങ്കെടുത്ത എല്ലാവർക്കും മെമന്റോയും സർട്ടിഫിക്കറ്റും നല്കി.
വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ റവ. ഡോ ഷാജി ജോൺ സമ്മാനങ്ങൾ നല്കി. വൈസ് പ്രിൻസിപ്പൽ ഡോ സി മഞ്ജു എലിസബത്ത് കുരുവിള, ബർസാർ റവ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഡോ. സോണിയാ സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.