കടനാട്: തീർഥാടന കേന്ദ്രമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാളിനോടനുബന്ധിച്ച് ഇന്നലെ നടന്ന പഞ്ച പ്രദക്ഷിണ സംഗമം ഭക്തി സാന്ദ്രമായി. വിശ്വാസ തീവ്രതയുടെ ആഴങ്ങളിൽ ആയിരങ്ങൾ അണിനിരന്നു.
ഉച്ചകഴിഞ്ഞ് 3 ന് വിശുദ്ധൻ്റെ തിരുസ്വരൂപം ചെറിയ പള്ളിയിൽ പ്രതിഷ്ഠിച്ചു. തുടർന്ന് വല്യാത്ത് കപ്പേള, കാവുംകണ്ടം കപ്പോള, വാളികുളും കപ്പേള, കൊല്ലപ്പള്ളി കപ്പേള, ഐങ്കൊമ്പ് കുരിശുങ്കൽ പന്തൽ എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച പ്രദക്ഷിണങ്ങൾ അഞ്ചിന് കുരിശും തൊട്ടിയിൽ എത്തി. തുടർന്ന് വലിയ പള്ളിയിൽ നിന്നും പൊൻ ,വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ വലിയ പള്ളിയിൽ നിന്നും വിശുദ്ധ ആഗസ്തീനോസിൻ്റെ തിരുസ്വരൂപവുമായി പ്രദക്ഷിണങ്ങളെ വരവേറ്റു. തുടർന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പ്രദക്ഷിണ സംഗമവും എതിരേല്പും നടന്നു. തുടർന്ന് ചെറിയ പള്ളിയിൽ പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുസ്വരൂപം പ്രദക്ഷിണമായി വലിയ പള്ളിയിൽ പ്രതിഷ്ഠിച്ചു. ആറിന് ആഘോഷമായ കുർബാനയും ആർച്ചു ഫ്രീസ്റ്റ് റവ ഡോ അഗസ്റ്റിൻ കൂട്ടിയാനിയിൽ സന്ദേശവും നല്കി. രാത്രി ചെണ്ട , ബാൻ്റ് ഫ്യൂഷൻ നടന്നു.
ഇന്ന് (16-01- 25) രാവിലെ 10 ന് കൂരിയ ബിഷപ് മാർ സെബസ്റ്റ്യൻ വാണിയപ്പുരക്കൽ തിരുനാൾ കുർബാന അർപ്പിച്ചു സന്ദേശം നല്കും. ഉച്ചകഴിഞ്ഞ് ഒന്നിന് തിരുനാൾ പ്രക്ഷിണം ആഘോഷമായ കഴുത്ത് എഴുന്നള്ളിക്കൽ എന്നിവ നടക്കും. രാത്രി ഏഴിന് ജാസി ഗിഫ്റ്റ് നയിക്കുന്ന തിരുവനന്തപുരം മെട്രോ വോയിസിൻ്റെ ഗാനമേള.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.