Subscribe Us



മാർത്തോമ്മാ ചർച്ച് റോഡിൽ നിർമ്മാണ സാമഗ്രികൾ ഇറക്കയതിനെത്തുടർന്നു ഗതാഗത തടസ്സം; ദിവസങ്ങളായി ആളുകൾ ദുരിതത്തിൽ

പാലാ: പൊതുനിരത്തിൽ നിർമ്മാണ സാമഗ്രികൾ അലക്ഷ്യമായി കൂട്ടിയിട്ടതിനെത്തുടർന്ന് മാർത്തോമ്മാ ചർച്ച് റൂട്ടിൽ ദിവസങ്ങളായി ഗതാഗത തടസ്സം. മാർത്തോമ്മാ ചർച്ച് റോഡിൻ്റെ പ്രവേശകവാടത്തിങ്കൽ മെറ്റൽ കൂട്ടിയിട്ടതിനെത്തുടർന്ന് ഒരു വശത്തുകൂടിയുള്ള ഗതാഗതം സാധ്യമല്ലാതായിട്ടു ദിവസങ്ങൾ പിന്നിട്ടു. കഷ്ടിച്ചു രണ്ടു വാഹനങ്ങൾ കടന്നു പോകാൻ മാത്രം ഇടയുള്ള മുനിസിപ്പൽ റോഡിലാണ് ഈ പരാക്രമം.

ചാവറ പബ്ളിക് സ്കൂളിലേയ്ക്ക് വിദ്യാർത്ഥികളെ എത്തിക്കാൻ രാവിലെയും തിരികെ കൊണ്ടുപോകാൻ വൈകിട്ടും നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയിലാണ് ഇത്തരത്തിൽ സാമിഗ്രികൾ ഇറക്കി ഗതാഗത തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. സൺ സ്റ്റാർ ഹോട്ടൽ, മാർത്തോമ്മ ചർച്ച്, കവീക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകുന്നവർക്കും ഈ നടപടി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കാൽനടക്കാരും ദുരിതത്തിലായി.

Post a Comment

0 Comments