Subscribe Us



റിവർവ്യൂറോഡ് റീച്ച് 2ൽ അപ്രോച്ച് റോഡ് സ്വന്തം നിലയിൽ നിർമ്മിച്ചു നൽകാൻ സന്നദ്ധത അറിയിച്ച് സമീപവാസിയായ ടോം മാട്ടേൽ

പാലാ: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത റിവർവ്യൂ റോഡിൻ്റെ റീച്ച് രണ്ടിൽ അപ്രോച്ച് റോഡ് സ്വന്തം ചെലവിൽ നിർമ്മിച്ചു നൽകാമെന്ന വാഗ്ദാനവുമായി സമീപത്തെ സ്ഥലമുടമ ടോം മാട്ടേൽ. 

റിവർവ്യൂ റോഡിൻ്റെ ആദ്യഘട്ടത്തിൽ മെയിൻ റോഡിലേയ്ക്ക് എത്താനും കയറാനുമായി ആറോളം ലിങ്ക് റോഡുകൾ നിലവിലുണ്ട്. പുഴക്കര പാലത്തിന് സമീപം, പ്രൈവറ്റ് ബസ്റ്റാൻ്റിന് സമീപം, കുരിശുപള്ളി ജംഗ്ഷനിൽ നിന്നും രണ്ട്, ടൗൺ ഹാളിനു മുന്നിലൂടെ, ന്യൂ മുനിസിപ്പൽ കോംപ്ലെക്സിനു മുന്നിലൂടെ എന്നിങ്ങനെയാണ് ഒരു കിലോമീറ്ററിൽ താഴെ വരുന്ന റിവർവ്യൂറോഡിൻ്റെ ആദ്യഘട്ടത്തിലുള്ള ലിങ്ക് റോഡുകൾ ഉള്ളത്. ആർ വി പാർക്കിൻ്റെ സമീപത്തു നിന്നും ആരംഭിക്കുന്ന റീച്ച് രണ്ടാം ഭാഗം കൊട്ടാരമറ്റത്ത് അവസാനിക്കുമ്പോൾ ഒരു ലിങ്ക് റോഡ് പോലും ഇല്ലാത്ത അവസ്ഥയിലാണ്. ആറ്റുതീരത്തുകൂടി നിർമ്മിക്കുന്ന ഈ റോഡിൽ അത്യാവശ്യ ഘട്ടത്തിൽ മെയിൻ റോഡിലേയ്‌ ഇറങ്ങാൻ മറ്റൊരു മാർഗ്ഗവും നിലവിൽ വിഭാവനം ചെയ്തിട്ടില്ല. ഈ ഘട്ടത്തിലാണ് ടോം മാട്ടേൽ അപ്രോച്ച് സ്വന്തം ചിലവിൽ നിർമ്മിച്ചു നൽകാമെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.
ടോം മാട്ടേൽ
അപ്രോച്ച് റോഡ്  കടന്ന് പോകുന്ന 10 സെൻറ് സ്ഥലവും വിട്ടുനൽകുമെന്നും അദ്ദേഹം പറയുന്നു. അൽഫോൻസാ കണ്ണാശുപത്രിയുടെ മുന്നിലൂടെ കടന്നുപോകുന്ന റോഡ് നിലവിൽ ആറ്റുതീരത്ത് അവസാനിക്കുകയാണ്. ഈ ഭാഗത്തുള്ള ടോമിൻ്റെ പുരയിടത്തിൽനിന്നും റിവർവ്യൂ റോഡിലേയ്ക്ക് അപ്രോച്ച് റോഡ് നിർമ്മിക്കാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
 ആലപ്പുഴയിൽ നിർമ്മിച്ച റോഡിൻ്റെ ചിത്രം

ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപത്തു നിന്നും നേരത്തെ അക്കരയ്ക്ക് പുഴക്കരക്കാർ പാലം സ്വന്തമായി നിർമ്മിച്ചിരുന്നു. റിവർവ്യൂറോഡ് വന്നതോടെ അപ്പുറത്തേയ്ക്ക് പോകാനുള്ളവർ എല്ലാം ഇതിനെയാണ് ആശ്രയിച്ചു വരുന്നത്. സ്വകാര്യമായി നിർമ്മിച്ചതെങ്കിലും നാട്ടുകാർക്കു ഏറെ ഗുണകരമാണ് പുഴക്കര പാലം.

 ആലപ്പുഴ - ചങ്ങനാശേരി റൂട്ടിൽ ഇതേവിധം അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. റിവർവ്യൂറോഡ് റീച്ച് 2ൽ സ്വകാര്യ വ്യക്തി സ്വന്തം നിലയിൽ അപ്രോച്ച് റോഡ് നിർമ്മിച്ചു നൽകുമ്പോൾ അത് നാടിനു ഗുണകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Post a Comment

0 Comments