Subscribe Us



ആയിരങ്ങൾ പങ്കെടുത്ത കുരിശിൻ്റെ വഴിയ്ക്ക് പാലാ സാക്ഷ്യം വഹിച്ചു

പാലാ: കോരിച്ചൊരിയുന്ന മഴയെ വിശ്വാസകുട ഉയർത്തി തടഞ്ഞ് ആയിരങ്ങൾ പാലായിൽ കുരിശിൻ്റെ വഴിയിൽ പങ്കെടുത്തു.

മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിച്ച പുത്തൻപാന വായനയ്ക്ക് ശേഷമാണ് സ്ളീവാ പാത ആരംഭിച്ചത്. ആരംഭിച്ചപ്പോൾ തന്നെ ചാറ്റൽ മഴയായി തുടങ്ങിയ മീനവർഷത്തിന് കുരിശിൻ്റെ വഴിയിൽ തടസങ്ങളൊന്നും സൃഷ്ടിക്കാനായില്ല. തടസങ്ങളൊക്കെയും വിശ്വാസ കുട കൊണ്ട് തടഞ്ഞ് സ്ത്രീകളും കുട്ടികളടക്കമുള്ളവർ സ്ലീവാ പാതയിൽ ആദ്യന്തം പങ്കെടുത്തു. ഫാ ജോസഫ് തടത്തിൽ കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി.

ദൈവം പ്രകൃതിയെ കൊണ്ട് നമ്മുടെ പാപങ്ങൾ ഇപ്പോൾ കഴുകി കളഞ്ഞിരിക്കയാണെന്ന് വചനം പങ്ക് വെച്ച ഫാ ബിജു കുന്നയ്ക്കാട്ട് പള്ളിയങ്കണത്തിലെ സമാപന പ്രാർത്ഥനയിൽ പറഞ്ഞു. സമാപന പ്രാർത്ഥനയ്ക്ക് ശേഷം തിരുവിലാവിൽ ചുംബനവും കഞ്ഞി നേർച്ചയുമുണ്ടായിരുന്നു.

കുരിശിൻ്റെ വഴിക്ക് ഫാ ജോസഫ് ആലഞ്ചേരിൽ, ഫാ ആൻ്റണി നങ്ങാപറമ്പിൽ, ദീപക് മേനാമ്പറമ്പിൽ, പള്ളികമ്മിറ്റിക്കാരായ രാജീവ് കൊച്ചുപറമ്പിൽ, രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം, ജോഷി വട്ടക്കുന്നേൽ, പി.ഡി മാണി കുന്നംകോട്ട് ,ബേബിച്ചൻ ചക്കാലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments