മാറിയിടം: എൽ ബി എം ലൈബ്രറിയുടെ വാർഷികാഘോഷവും ഓണാഘോഷ സമാപന സാംസ്കാരിക സംഗമവും മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് ഷാജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കിടങ്ങൂർ പോലീസ് ഇൻസ്പെക്ടർ രാംദാസ് മുഖ്യാതിഥിയായിരുന്നു.
മാറിയിടം പള്ളി വികാരി ഫാ. സ്റ്റാബിൻ നീർപ്പാറ മലയിൽ ഓണ സന്ദേശം നൽകി. കുട്ടികളും യുവാക്കളും വീട്ടമ്മമാരും മുതിർന്ന പൗരന്മാരും ഉത്സാഹത്തോടെ പങ്കെടുത്ത വിവിധ കലാ കായിക മൽസരങ്ങൾ, മാരത്തോൺ, സൗഹൃദ വടംവലി, ഫാൻസിഡ്രസ്സ്, വിദ്യാർത്ഥികൾക്കായുള്ള അക്കാദമിക്ക് മൽസരങ്ങൾ എന്നിവ നടന്നു.
നാടിൻ്റെ അഭിമാനമായി ജില്ലാ സംസ്ഥാന അത്‌ലറ്റിക് മൽസരങ്ങളിൽ മികച്ച നേട്ടം കൊയ്ത അനില ഷെബിൻ പുൽപറമ്പിൽ ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കാവ്യത്തെ അടിസ്ഥാനമാക്കി നടത്തപ്പെട്ട മികച്ച ഫാൻസി ഡ്രസ്സ് ഒന്നാം സമ്മാനത്തിന് അർഹമായി. താലൂക്ക് കൗൺസിൽ കമ്മറ്റിയംഗം സി.കെ ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ ലൈസമ്മ ജോർജ്ജ്, ബിൻസി സാവിയോ ആർ പി എസ് പ്രസിഡൻ്റ് അലക്സ് കുരുവിള പടിക്കമ്യാലിൽ, ലൈബ്രറി സെക്രട്ടറി ബേബി കെ.എം. എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
മാറിയിടം: എൽ ബി എം ലൈബ്രറിയുടെ വാർഷികാഘോഷവും ഓണാഘോഷ സമാപന സാംസ്കാരിക സംഗമവും മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.