Subscribe Us



പാലായിൽ പൊതുവഴിയിൽ വാഹനം പാർക്കു ചെയ്താൽ ഹോട്ടലിൽ സാധനം എത്തിക്കുന്ന ഓട്ടോക്കാരൻ വക തെറി വിളി ഉറപ്പ്

പാലാ: പാലാ നഗരസഭയുടെ ന്യായവില ഉച്ചഭക്ഷണശാല ഗതാഗതത്തിന് തടസ്സമാകുന്നു. തിരക്കേറിയ നഗരത്തിൽ ഈ ഭാഗത്ത് പൊതുവഴിയിൽ വാഹനം അത്യാവശ്യത്തിന് പോലും പാർക്കു ചെയ്യാൻ സമ്മതിക്കില്ല. ഈ സ്ഥാപനം അനധികൃതമായി പൊതുവഴി കൈയ്യേറിയിരിക്കുകയാണ്. ഈ സ്ഥാപനത്തിൻ്റെ ഡോർ ഭാഗം ഒഴിച്ചിട്ടിട്ടു പാർക്കു ചെയ്യാൻ പോലും അനുവദിക്കില്ല. ഇവിടെ സാധനങ്ങൾ എത്തിക്കുന്ന കവർ വച്ച് വഴി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. 
സ്ഥാപനം പ്രവർത്തിക്കാത്ത സമയത്തുപോലും പാർക്ക് ചെയ്താൽ അസഭ്യം ഉറപ്പാണ്. ഇതിന് എതിർവശത്താണ് കിഴതടിയൂർ ബാങ്കിൻ്റെ നീതി മെഡിക്കൽ ലാബ് ഉള്ളത്. ഇവിടെ എത്തുന്നവരോട് ഇവിടെ സാധനങ്ങൾ എത്തിക്കുന്ന ഓട്ടോക്കാരൻ അസഭ്യം പറയുന്നതും നിത്യസംഭവമായി.
ഭക്ഷണശാല പ്രവർത്തിക്കുന്നതിന് ടോയിലറ്റ് സൗകര്യമുൾപ്പെടെ വേണമെന്നിരിക്കെ അത്തരം സൗകര്യമൊന്നും ഇല്ലാതെയാണ് ഇത് പ്രവർത്തിക്കുന്നത്. ഫുഡ് സേഫ്റ്റി ഡിപ്പാർട്ടുമെൻ്റിൻ്റെ പല നിബന്ധനകളും പാലിക്കാതെയാണ് ഇത് പ്രവർത്തിച്ചു വരുന്നതെന്നും ആക്ഷേപമുണ്ട്. ഭക്ഷണത്തിന് ബില്ലുകളും കൊടുക്കാറില്ലത്രെ. 

ഇവിടെ പ്രവർത്തിച്ചിരിക്കുന്ന ബസ്സ്റ്റോപ്പ് കെട്ടിമറച്ചാണ് ന്യായവിലയ്ക്കായി നൽകിയിരിക്കുന്നത്. ന്യായവിലയ്ക്ക് ഭക്ഷണം കൊടുക്കുന്നതിൻ്റെ പേരിൽ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനെതിരെ  വ്യാപകമായ പരാതികൾ ഉയർന്നു കഴിഞ്ഞു. 

 

Post a Comment

0 Comments