മലങ്കരയിലെ മാർത്തോമാ നസ്രാണി സമുദായത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം യത്നിച്ച അദ്ദേഹത്തിൻറെ ജന്മദിനാഘോഷം ജന്മസ്ഥലമായ കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കടനാട്ടിൽ സെപ്റ്റംബർ പത്താം തീയതി വൈകുന്നേരം അഞ്ചുമണിക്കാണ് നടക്കുക.
നാലു മണിക്ക് ദിവ്യബലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് , കേരള കൗൺസിൽ ഓഫ് ചർച്ചസ് ചെയർമാൻ അലക്സിയോസ് മാർ യൗസേബിയൂസ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. പാലാ രൂപത വികാരി ജനറൽ മോൺ. ജോസഫ് മലേപറമ്പിൽ, കടനാട് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് പാനാംപുഴ, രാമപുരം ഫൊറോനാ പള്ളി വികാരി ഫാ. ബർക്കുമാന്‍സ് കുന്നുംപുറം, ടോമി കല്ലാനി, ഷെവ. ഉമ്മച്ചൻ വേങ്കടത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
1736 സെപ്റ്റംബർ 10ന് കടനാട്ടിലാണ് മാർ തോമാ കത്തനാരുടെ ജനനം.മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥമായ "വർത്തമാന പുസ്തകത്തിൻറെ" രചനയിലൂടെ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അതുല്യ സംഭാവനകൾ നൽകിയ വ്യക്തി കൂടിയാണ് അദ്ദേഹം.
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നടത്തിയ എട്ടുവർഷം നീണ്ട ക്ലേശകരമായ റോമാ - പോർച്ചുഗൽ യാത്രയും, മടങ്ങി വന്നതിനുശേഷം സഭയ്ക്കും- സമുദായത്തിനും നൽകിയ നേതൃത്വവും, ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് ക്രിസ്ത്യാനികൾക്കെതിരെ നടന്ന ക്രൂരമായ ക്രമണത്തിനിടയിലും സഭയ്ക്ക് നൽകിയ സാഹസിക നേതൃത്വവും, യാത്രാവിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകത്തിന്റെ രചനയുമെല്ലാം അദ്ദേഹത്തെ അതുല്യപ്രതിഭയാക്കി മാറ്റി. വാർത്താ സമ്മേളനത്തിൽ വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ, ഫാ. സിറിൾ തയ്യിൽ, സെന്നിച്ചൻ കുര്യൻ,ബിനു വള്ളോംപുരയിടം, ബെന്നി ഈന്തനാക്കുന്നേൽ, തോമസ് കാവുംപുറം തുടങ്ങിയവർ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.