Subscribe Us



അരുണാപുരത്ത് മൂന്ന് വൻ വികസനപദ്ധതികൾ യാഥാർത്ഥ്യമാകുകയാണെന്ന് വാർഡ് കൗൺസിലർ സാവിയോ കാവുകാട്ട്

 പാലാ: അരുണാപുരത്ത് മൂന്ന് വൻ വികസനപദ്ധതികൾ യാഥാർത്ഥ്യമാകുകയാണെന്ന് വാർഡ് കൗൺസിലർ സാവിയോ കാവുകാട്ട് പറഞ്ഞു.

അരുണാപുരം മുത്തോലി, വെള്ളാപ്പാട് മേഖലയിലെ ജനങ്ങൾക്ക് ആരോഗ്യപരിപാലന രംഗത്ത് വലിയ പ്രയോജനം ചെയ്യുന്ന ഹെൽത്ത് ആൻഡ് വെൽനസ് സെന്ററാണ് ആദ്യത്തേത്  സെപ്റ്റംബർ 16  ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ജോസ് കെ. മാണി എം.പി  സെൻറർ ഉദ്ഘാടനം ചെയ്യുമെന്ന്   വാർഡ് കൗൺസിലറും, നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ട് പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. അരുണാപുരം ബൈപാസ് റോഡിൽ പൂർണശ്രീ ബിൽഡിങ്ങിലാണ് രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണി വരെ സെന്റർ പ്രവർത്തിക്കുക.ഡോക്ടർ, നേഴ്‌സ്, ഫാർമസി സേവനങ്ങൾ എല്ലാം ഇവിടെ സൗജന്യമാണെന്ന് സാവിയോ പറഞ്ഞു. നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരമാണ് ഇത് തുടങ്ങുന്നത്.

 അരുണാപുരം ഇരുപത്തിരണ്ടാം വാർഡ് കേന്ദ്രീകരിച്ച് 300 ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ച തക്കവിധത്തിൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവുംപതിനാറാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2. 30 ന് ജോസ് കെ.മാണി എം.പി നിർവഹിക്കും.  
പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മീനച്ചിലാറ്റിൽ  75 ലക്ഷം രൂപ  മുടക്കി പുതിയ കിണറും,പമ്പ് ഹൗസും ഫിൽട്ടർ സിസ്റ്റവും സ്ഥാപിച്ചു. ഈ പദ്ധതിയോടെ അരുണാപുരം പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ലഭിക്കുകയാണെന്ന് കൗൺസിലർ സാവിയോ കാവുകാട്ട് പറഞ്ഞു.കേരള വാട്ടർ അതോറിറ്റിയുടെ മേൽനോട്ടത്തിൽ കിണറും,പമ്പ് ഹൗസും നിർമ്മിച്ചിട്ടുള്ള ഈ പദ്ധതിയിൽ ആധുനിക രീതിയിൽ വെള്ളം ഫിൽട്ടർ ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ട്.

 അരുണാപുരം കരെപ്പാറ അംഗനവാടി പൂർണമായും നവീകരിച്ച് സ്മാർട്ട് അംഗണവാടി ആക്കുന്ന ജോലികൾ പൂർത്തീകരിച്ച് വരുന്നു.നഗരസഭയിലെ ആദ്യത്തെ സ്മാർട്ട് അംഗണവാടി എന്ന പ്രത്യേകതയും ഇതിനുണ്ട്. നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരമാണ് നിർമ്മാണം. 
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ടൗൺ ബ്യൂട്ടിഫിക്കേഷന്‍, വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ പുനരാരംഭിക്കൽ, മുനിസിപ്പൽ എ.സി  കോൺഫ്രൻസ് ഹാൾ നിർമ്മാണം, ടൗൺ ബസ് സ്റ്റാൻഡ് വെയിറ്റ് ഷെഡ് നവീകരണം തുടങ്ങിയ മുനിസിപ്പൽ പ്രവർത്തനങ്ങൾ തൻറെ ചുമതലയിൽ പൂർത്തിയാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments