പാലാ: പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയുമായി തർക്കം നിലനിൽക്കുന്ന സി വൈ എം എൽ സംഘടനയുടെ ആസ്ഥാന കെട്ടിട്ടു ദുരൂഹ സാഹചര്യത്തിൽ തകർക്കപ്പെട്ടു.
ഇന്ന് പുലർച്ചയോടെയാണ് കെട്ടിടമപ്പാടെ ജെ സി ബി ഉപയോഗിച്ചു തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. പാലായിലെ ആദ്യ സാംസ്കാരിക സംഘടയായി അറിയപ്പെടുന്ന സംഘടനയാണ് സി വൈ എം എൽ.
1947 മുതൽ പ്രവർത്തന രംഗത്തുള്ള സംഘടന പാലായിൽ സജീവമാണ്. പാലാ കുരിശുപള്ളിയോട് ചേർന്നാണ് സി വൈ എം എൽ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്.
കിഴക്കേക്കര വീട്ടുകാരുടെ കൂടി കിടപ്പിൽ സ്ഥലത്താണ് കെട്ടിടമെന്നു സംഘടനയും കത്തീഡ്രൽ പള്ളിവക സ്ഥലത്താണ് കെട്ടിടമെന്നു പള്ളി അധികൃതരും അവകാശപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചു തർക്കം നിലനിൽക്കുകയായിരുന്നു. അടുത്ത കാലത്ത് തർക്കം രൂക്ഷമായതിനെത്തുടർന്നു പാലാ പോലീസ് സ്റ്റേഷനിൽ തർക്കം എത്തുകയും തർക്കം അവസാനിക്കുന്നതുവരെ തത് സ്ഥിതി തുടരണമെന്നും കരാർ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി കെട്ടിടം തകർക്കപ്പെട്ടത്.
സംഭവത്തെത്തുടർന്നു പോലീസ് സ്ഥലത്തെത്തി. രാത്രിയിൽ സമീപത്തുകൂടി കടന്നു പോയ ജെ സി ബി കേന്ദ്രീകരിച്ച് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ കെട്ടിടം തകർത്തത് കണ്ടെത്താനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. സ്ഥിതിഗതികൾ വിലയിരുത്താൻ സി വൈ എം എൽ കമ്മിറ്റി ചേർന്നുകൊണ്ടിരിക്കുകയാണ്.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.