Subscribe Us



ആർപ്പൂക്കരയിൽ കുടിവെള്ള പരിശോധനാ ക്യാമ്പയിൻ നടത്തി

കോട്ടയം: ആർപ്പൂക്കര പഞ്ചായത്തിൽ "തുള്ളിക്കൊരു കുടം ജാഗ്രത"  കുടിവെള്ള പരിശോധനാ ക്യാമ്പയിൻ സംഘടിപ്പിച്ചു. അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും എസ്.എം. ഇ ഡിപ്പാർട്ട്മെന്റ് മെഡിക്കൽ മൈക്രോ ബയോളജിയുടെയും ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പയിൻ.

മുൻ വർഷങ്ങളിൽ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ക്യാമ്പയിൻ. പൊതു കിണർ, അങ്കണവാടികൾ, സ്കൂളുകൾ, ബേക്കറി, ഓർഫനേജ് തുടങ്ങി അൻപത് കുടിവെള്ള സ്ത്രോതസുകളിൽ നിന്നും വെള്ളമെടുത്ത് ഗുണനിലവാര പരിശോധന എസ്.എം. ഇ. സി പാസ് മൈക്രോ ബയോളജി വിഭാഗത്തിൽ നടത്തുന്നു.

ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസലിൽ ടോമിച്ചൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ജോസ് അധ്യക്ഷത വഹിച്ചു. 

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രം മാനേജർ ഡോ. അജയകുമാർ , ഡയറക്ടർ ടി.പി ജയചന്ദ്രൻ , പ്രിൻസിപ്പൽ ഡോ.ജെ. ജുഗൻ, ഡോ. ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments