Subscribe Us



സഹകരണ ബാങ്കിലെ നിക്ഷേപം ഒരു മാസത്തിനുള്ളിൽ തിരികെ കൊടുക്കാൻ ലോകായുക്തയുടെ നിർദേശം

തിരുവനന്തപുരം: സഹകരണ ബാങ്കിലെ നിക്ഷേപം ഒരു മാസത്തിനുള്ളിൽ തിരികെ കൊടുക്കാൻ ബാങ്ക് സെക്രട്ടറിയ്ക്ക് ലോകായുക്തയുടെ നിർദേശം. 

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സെക്രട്ടറിയ്ക്കാണ് ലോകായുക്ത ഉത്തരവ് നൽകിയത് . 

കേസ് ഫയലിൽ സ്വീകരിച്ച ശേഷം നവംബർ 11ന് നേരിട്ട് ഹാജരാവാൻ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്‌തു. വിമുക്ത ഭടനായ മുഹമ്മദ്, ഭാര്യ ഖദീജ മുഹമ്മദ് എന്നിവരാണ് പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിനെതിരെ ലോകായുക്തയെ സമീപിച്ചത്. 

ഇവർ ബാങ്കിൽ നിക്ഷേപിച്ച 3,10,000 രൂപ തിരികെ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. നിരന്തരം ആവശ്യപ്പെട്ടിട്ടും പണം നൽകാത്തത് ബാങ്ക് സെക്രട്ടറിയുടെ മനഃപൂർവമായ വീഴ്ചയും ദുർഭരണവും ആണെന്ന് ആരോപിച്ചായിരുന്നു ഇരുവരും ലോകായുക്തയെ സമീപിച്ചത്. ഒരു മാസത്തിനുള്ളിൽ പലിശ സഹിതം പരാതിക്കാരുടെ പണം തിരികെ നൽകണമെന്ന് ലോകായുക്ത ബാങ്ക് സെക്രട്ടറിക്ക് നിർദേശം നൽകി. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ ആണ്പ രാതി പരിഗണിച്ചത്.

Post a Comment

0 Comments