മേവിട: അധ്യാപകരുടെ സേവനം മഹത്തരമാണെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് അഭിപ്രായപ്പെട്ടു. മേവിട ഗവണ്മെന്റ് എൽ പി സ്കൂൾ ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച അധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോലിയിൽ നിന്നും വിരമിച്ചാൽപ്പോലും സ്നേഹവും ബഹുമാനവും അധ്യാപകർക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അറിവ് പകർന്നുനൽകിയ ഗുരുനാഥന്മാരെ ആർക്കും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് അധ്യാപനം വലിയ പ്രതിസന്ധിക്കളെ നേരിടുന്നു. കുട്ടികൾ തെറ്റായവഴികളിൽ കൂടി സഞ്ചരിക്കുമ്പോൾ അവരെ നേർവഴിക്കു കൊണ്ടുവരാൻ ശിക്ഷിച്ചാൽ അധ്യാപകർ നിയമകുരുക്കിൽ പെട്ട് ശിക്ഷിക്കപ്പെടാറുണ്ടെന്നും ജയരാജ് പറഞ്ഞു.
മൂന്ന് പതിറ്റാണ്ടോളം അധ്യാപകരായി മേവിട സ്കൂളിൽ ജോലി ചെയ്തവരും ഇവിടെ നിന്നും ആദ്യക്ഷരം കുറിച്ച് വിവിധ ഇടങ്ങളിൽ അധ്യാപകരായി ജോലി ചെയ്തവരും സംഗമിച്ചപ്പോൾ അതൊരു വേറിട്ട അനുഭവമായി.
കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ലീനാ മാത്യു സ്വാഗതം ആശംസിച്ചു. സെന്റ് തോമസ് കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സെബാസ്റ്റ്യൻ നരിവേലി മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാന്മാരായ മാത്യു തോമസ്, സ്മിത വിനോദ്, പഞ്ചായത്ത് അംഗം മഞ്ജു ദിലീപ്, റിട്ടയേർഡ് ഡയറ്റ് ലക്ച്ചറും പൂർവ്വ വിദ്യാർത്ഥിയുമായ മോഹൻ കോട്ടയിൽ, റിട്ട എസ് എസ് എ പ്രോഗ്രാം ഓഫീസറും പൂർവ്വ വിദ്യാർത്ഥിയുമായ കെ കെ സരോജിനിയമ്മ, കെ എം കമലമ്മ, കെ എ ജഗദമ്മ, ജോസകുട്ടി തോമസ്, സജികുമാർ എസ് എ, ജോൺസി ജോസ്. ബാബു കെ ജോർജ്, റ്റി ആർ വേണുഗോപാൽ, ശ്രീകുമാർ, ജോസ് മംഗലശ്ശേരി, കെ ബി അജേഷ്, വി.എൻ ശ്രീകുമാർ, കെ പി സുരേഷ്, സി ഡി സുരേഷ്, ബാലു മേവട എന്നിവർ പ്രസംഗിച്ചു.
ആർ വേണുഗോപാൽ, റ്റി സി ശ്രീകുമാർ, കെ ബിജു കുഴിമുള്ളിൽ , ശ്രീകുമാർ വി എൻ, ജോസ് മംഗലശ്ശേരി, കെ പി സുരേഷ്, ഷെറിൻ ജോസഫ്, സി ഡി സുരേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ചടങ്ങിൽ പൂർവ്വാധ്യാപകരെ ആദരിക്കുകയും ചെയ്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.