Subscribe Us



കൊച്ചിടപ്പാടി സ്വദേശി പത്താം ക്ലാസ് വിദ്യാർത്ഥി അജിൻ ബെന്നി വട്ടമറ്റത്തിലിന് ഐ എസ് ആർ ഒയിൽ ബഹിരാകാശയാത്രികനുമായി സംവദിക്കാൻ അവസരം

പാലാ: അജിൻ ബെന്നി വട്ടമറ്റത്തിലിന് ഐ എസ് ആർ ഒയിൽ ബഹിരാകാശയാത്രികനുമായി സംവദിക്കാൻ അവസരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഭരണങ്ങാനം സെൻ്റ് മേരീസ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയ സ്റ്റേറ്റ് ഇൻസ്പെയർ അവാർഡ് ജേതാവ് കൂടിയായ അജിൻ ബെന്നിക്ക് ഐ എസ് ആർ ഓയിലേക്ക് ക്ഷണം ലഭിച്ചു. കൊച്ചിടപ്പാടി വട്ടമറ്റത്തിൽ ബെന്നി - ഫെബി ദമ്പതികളുടെ പുത്രനാണ് അജിൻ.
വരുന്ന ബുധനാഴ്ച്ച ജൂലൈ മൂന്നാം തീയതി തിരുവനന്തപുരത്ത് വച്ച് ബഹിരാകാശ യാത്രികനുമായി സംവദിക്കാനുള്ള അസുലഭ മുഹൂർത്തമാണ് അജിന് കൈ വന്നിരിക്കുന്നത്. കോട്ടയം ജില്ലയെ പ്രതിനിധീകരികരിക്കുന്ന നമ്മുടെ കൊച്ച് ശാസ്ത്രജ്ഞൻ അജിൻ ബെന്നിയെ കൊച്ചിടപ്പാടി വാർഡ് കൗൺസിലർ സിജി ടോണി അഭിനന്ദിച്ചു.

Post a Comment

0 Comments